മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി. പ്രതിഷേധമാര്‍ച്ച് നടത്തും
Nov 23, 2013, 12:35 IST
കാസര്‍കോട്: മറാഠി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്പെടുത്തരുതെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച സംസ്ഥാന സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട്ട് നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി. പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം പ്രകടിപ്പിക്കും. പാര്‍ലമെന്റ് നിയമ ഭേദഗതിയോടെ പാസാക്കുകയും രാഷ്ടപതി ഒപ്പിട്ട് നിയമമാക്കുകയും ചെയ്ത തീരുമാനത്തേയാണ് സര്‍ക്കാര്‍ ചോദ്യംചെയ്യുന്നത്. മറാഠിവിഭാഗക്കാര് നിയമം പാസായതില്‍ ആഹ്ലാദം പ്രകടിപ്പിക്കുകയും മറാഠി സംരക്ഷണ സമിതി നടത്തുന്ന സംഗമം ഉദ്ഘാടനം ചെയ്യാമെന്ന് ഏല്ക്കുകയും ചെയ്ത മുഖ്യമന്ത്രി പിന്നീട് ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു.
സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് മറാഠി വിഭാഗത്തെ പട്ടിക വിഭാഗലിസ്റ്റില് ഉള്‍പെടുത്തിയത്. ഇതിന് ശേഷം ഇപ്പോള്‍ തടസവാദം ഉന്നയിക്കുന്നതിന്റെ കാരണങ്ങള്‍ മുഖ്യമന്ത്രി വ്യക്തമാക്കണം. മറാഠികളുടെ അവകാശം ഹനിക്കുന്ന മുഖ്യമന്ത്രിക്ക് ജില്ലയില്‍ കാലുകുത്താന്‍ അര്‍ഹതയില്ല. ജനവഞ്ചനാ പരിപാടിക്കാണ് മുഖ്യമന്ത്രി എത്തുന്നത്. മറാഠികളെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്പെടുത്തിയതില് അവകാശവാദം ഉന്നയിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇരട്ടത്താപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ എല്‍.ഡി.എഫും പരാജയപ്പെട്ടു.
നിയമം പാസാക്കിയിട്ടും അത് നടപ്പാക്കാത്തത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. എത്രയും പെട്ടന്ന് ഇവരുടെ സംവരണ ആനുകൂല്യം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് പി. സുരേഷ്കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Press meet, BJP, Oommen Chandy, Adv.Srikanth, Suresh Kumar Shetty, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752