city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: (www.kasargodvartha.com 24/10/2016) കേന്ദ്ര സര്‍ക്കാറിന്റെ പുതിയ ഭക്ഷ്യ സുരക്ഷാ നിയമം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തത് അഴിമതി നടത്താനാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. റേഷന്‍ അരി സ്തംഭനത്തിനെതിരെ ബി ജെ പി കാസര്‍കോട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശമായ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയാല്‍ തട്ടിപ്പും അഴിമതിയും നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയില്ല. റേഷന്‍ വിതരണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് മാറിമാറി ഭരിച്ച് ഇടത് വലത് മുന്നണികള്‍ നടത്തി വന്നത്. തട്ടിപ്പ് നടത്തി പാര്‍ട്ടി ഫണ്ടിലേക്കും സ്വന്തം കീശയിലേക്കും പണമൊഴുക്കുകയാണ് യു ഡി എഫും എല്‍ ഡി എഫും ചെയ്ത് വരുന്നത്.

ആധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കിയാല്‍ തട്ടിപ്പ് നടത്താന്‍ സാധിക്കില്ലെന്ന ഉത്തമ ബോധ്യമുള്ളത് കൊണ്ടാണ് ബോധപൂര്‍വം ഇത് നടപ്പിലാക്കാതെ നീട്ടി കൊണ്ടു പോകുന്നത്. റേഷന്‍ കാര്‍ഡ് വിതരണത്തില്‍ സാങ്കേതികത്വം പറഞ്ഞ് നീട്ടി കൊണ്ടു പോകുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണ്. സ്വന്തം അഴിമതി മറച്ച് വെയ്ക്കാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ കള്ള പ്രചരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അഴിച്ചു വിടുന്നത്. എ പി എല്‍ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കി വരുന്ന സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിച്ച് അരി വിതരണം നടത്തണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. അപാകതകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

ബി ജെ പി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി, ജില്ലാ വൈസ് പ്രസിഡന്റ് ജനനി എന്നിവര്‍ സംസാരിച്ചു. ബി ജെ പി ദേശീയ സമിതിയംഗം എം സഞ്ജീവ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റുമാരായ നഞ്ചില്‍ കുഞ്ഞിരാമന്‍, രാമപ്പ മഞ്ചേശ്വരം, ശിവകൃഷ്ണ ഭട്ട്, ഒ ബി സി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് എന്‍ സതീശന്‍, എസ് സി എസ്ടി മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് എ കെ കയ്യാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ്, ജില്ലാ പ്രസിഡന്റ് പി ആര്‍ സുനില്‍, ബി ജെ പി ജില്ലാ ട്രഷറര്‍ ജി ചന്ദ്രന്‍, ഉദുമ മണ്ഡലം പ്രസിഡന്റ് കെ ടി പുരുഷോത്തമന്‍ എന്നിവര്‍ സംബന്ധിച്ചു. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് സുധാമ ഗോസാഡ സ്വാഗതവും, ജനറല്‍ സെക്രട്ടറി ഹരീഷ് നാരംപാടി നന്ദിയും പറഞ്ഞു.

ബി ജെ പി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Keywords : Kasaragod, BJP, March, Inauguration, Supply Office March.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia