കാസര്‍കോട് ജില്ലയുടെ വികസനം ബി.ജെ.പി ഓപ്പണ്‍ ഫോറം തുടങ്ങി
Jun 5, 2012, 12:39 IST
കാസര്‍കോട്: കാസര്‍കോട് ജില്ലയുടെ പിറവി ആഘോഷത്തോടനുബന്ധിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ 'വികസന പ്രശ്‌നങ്ങളും പരിഹാരവും'എന്ന വിഷയത്തെ കുറിച്ച് ഓപ്പണ്‍ ഫോറം ആരംഭിച്ചു.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് സ്വാഗതം പറഞ്ഞു. ഓപ്പണ്‍ഫോറത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ പാദൂര്‍ കുഞ്ഞാമു ഹാജി, പ്രമീള സി നായിക്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ കുഞ്ഞുമാസ്റ്റര്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍, രവി കേളയത്ത്, എ.കെ. നായര്‍, കെ.വി. ലക്ഷ്മണന്‍, പി. പുരുഷോത്തമന്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, BJP, Open forum