തലപ്പാടിയില്‍ ദേശീയപാതയിലൂടെ അടിയന്തിര ചികിത്സ ആവശ്യമുള്ള രോഗികള്‍ക്ക് കടന്ന് പോകാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രിക്ക് ബി ജെ പി ജില്ലാ പ്രസിഡണ്ട് നിവേദനം നല്‍കി
Mar 31, 2020, 17:21 IST
കാസര്‍കാട്: (www.kasargodvartha.com 31.03.2020) തലപ്പാടിയില്‍ ദേശീയപാതയിലൂടെ അടിയന്തിര ചികിത്സ ആവശ്യമുള്ള കാസര്‍കോട് ജില്ലയിലെ രോഗികള്‍ക്ക് കടന്ന് പോകാന്‍ അനുവാദം നല്‍കണമെന്നാവശ്യപെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയ്ക്ക് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് നിവേദനം നല്‍കി.
ജില്ലയില്‍ മെഡിക്കല്‍ കോളേജോ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയോ ഇല്ല. അതുകൊണ്ട് തന്നെ മിക്ക കാസര്‍കോട്ടുകാരും കൂടുതല്‍ ആശ്രയിക്കുന്നത് മംഗളൂരു പോലുള്ള പ്രദേശത്തുള്ള ആശുപത്രികളയാണെന്ന് കത്തില്‍ ചൂണ്ടികാണിച്ചു.
ഇപ്പോള്‍ അതിര്‍ത്തിയിലൂടെ കടക്കാന്‍ അനുവദിക്കാത്തതു കൊണ്ട് ജില്ലയിലെ രോഗികള്‍ വലയുകയാണ്. ഈ പശ്‌നം പരിഹരിക്കാന്‍ ബദല്‍ സംവിധാനം ചെയ്യാന്‍ കേരള സര്‍ക്കാരിനോട് ബി ജെ പി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല. അതുകൊണ്ട് തലപ്പാടിയിലൂടെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പോകാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് കത്തില്‍ ബിജെപി ആവശ്യപ്പെട്ടു.
Keywords: Kasaragod, Thalappady, Kerala, News, BJP,, Minister, Medical College, hospital, Patient's, BJP sent letter to Karnataka CM with demands to open Karanataka border