city-gold-ad-for-blogger

കെ എസ് ഇ ബിയുടേത് വട്ടിപലിശക്കാരന്റെ നിലപാട്; ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 27.05.2020) ലോക് ഡൗണ്‍ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്ന കെ എസ് ഇ ബിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ഇ ബി ഓഫീസുകള്‍ക്കു മുന്നില്‍ ബിജെപി പ്രധിഷേധ ധര്‍ണ്ണ നടത്തി. കെ എസ് ഇ ബിയുടേത് വട്ടിപലിശക്കാരന്റെ നിലപാട് ആണെന്ന് നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു.

ദുരിതത്തിനു മേല്‍ ദുരിതം അടിച്ചേല്‍പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലോക്ഡൗണ്‍ കാലത്ത് ബില്ലുകള്‍ എഴുതിതള്ളുന്നതിനു പകരം കുത്തിന് പിടിച്ച് വാങ്ങിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെത്. ഇത് അംഗീകരിച്ച് കൊടുക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി പി ആര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി മനോജ് കുമാര്‍, മണ്ഡലം ഉപാധ്യക്ഷന്‍ അരുണ്‍ ഷെട്ടി, ശ്രീലത ടീച്ചര്‍, ഗുരുപ്രസാദ് പ്രഭു, മനോഹര്‍ കെ ജി എന്നിവര്‍ പങ്കെടുത്തു.

കെ എസ് ഇ ബിയുടേത് വട്ടിപലിശക്കാരന്റെ നിലപാട്; ഓഫീസുകള്‍ക്കു മുന്നില്‍ പ്രതിഷേധവുമായി ബി ജെ പി

ടൗണ്‍ കെ എസ് ഇ ബി ഓഫീസ് ധര്‍ണ ബി ജെ പി ജില്ലാ ഉപാധ്യക്ഷന്‍ സദാനന്ദ റൈ ഉദ്ഘാടനം ചെയ്തു. മണ്ഡലം ഉപാധ്യക്ഷന്‍ രവിന്ദ്ര പുജാരി അധ്യക്ഷത വഹിച്ചു. ഒ ബി സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സന്ദീപ് മന്നിപ്പാടി, മണ്ഡലം ഉപാധ്യക്ഷന്‍ അരുണ്‍ ഷെട്ടി, കൗണ്‍സിലര്‍ സുജിത് കുമാര്‍, ശ്രീധര്‍ കൂഡ്‌ലു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെര്‍ക്കള കെ എസ് ഇ ബി ധര്‍ണ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി എം സുധാമ ഗോസാഡ ഉദ്ഘാടനം ചെയ്തു. ഒ ബി സി മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി രജേഷ് അധ്യക്ഷത വഹിച്ചു. ബി ജെ പി പഞ്ചായത്ത് പ്രസിണ്ട് ജയചന്ദ്രന്‍ ബാലടുക്ക, രമേഷ് മാവിനകട്ട, ശശീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, ബദിയഡുക്ക കെ എസ് ഇ ബി ധര്‍ണ ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഹരീഷ് നാരമ്പാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ഉപാധ്യക്ഷന്‍ ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രക്ഷിത് കെദിലായ മഹിളാ മോര്‍ച്ച പ്രസിഡണ്ട് രജനി സന്ദീപ്, അവിനാശ് റൈ, ഡി ശങ്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുള്ളേരിയ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് ധര്‍ണ ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറി സുകുമാര്‍ കുദ്രെപ്പാടി ഉദ്ഘാടനം ചെയ്തു. വസന്ത കാറഡുക്ക അധ്യക്ഷത വഹിച്ചു. പ്രശാന്ത് ഗൗരിയഡുക്ക, മണ്ഡലം സെക്രട്ടറി ഹരീഷ ഗോസാഡ, രത്‌നാകര, മണ്ഡലം സെക്രട്ടറി അനിതാ ലീലാകൃഷ്ണന്‍, സ്വപ്ന ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod, News, Kerala, BJP, Protest, BJP protested in front of KSEB offices

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia