BJP ഉപരോധം: ചോദ്യപ്പേപ്പറുകള്‍ എത്തിക്കാനായില്ല; ജില്ലയില്‍ PSC പരീക്ഷകള്‍ മാറ്റി
Jun 8, 2013, 12:16 IST
കാസര്‍കോട്: ബി.ജെ.പി. പ്രവര്‍ത്തകരുടെ ഉപരോധത്തിനിടെ സമരക്കാര്‍ ഒ.എം.ആര്. ഷീറ്റ് വലിച്ചെറിയുകയും ചോദ്യപ്പേപ്പറുകള്‍ യഥാസമയം പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്തതിനെതുടര്‍ന്ന് ശനിയാഴ്ച ജില്ലയില്‍ 27 കേന്ദ്രങ്ങളില്‍ നടത്തേണ്ടിയിരുന്ന പി.എസ്.സി. പരീക്ഷകള്‍ മാറ്റിവെച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.15 മണിവരെ നടക്കേണ്ട ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2, ലോവര്‍ ഡിവിഷന് ക്ലര്‍ക്ക് പരീക്ഷകളാണ് മാറ്റിവെച്ചതെന്ന് പി.എസ്.സി. അധികൃതര്‍ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ പി.എസ്.സി. ഓഫീസ് ഉപരോധിച്ച ബി.ജെ.പി. പ്രവര്‍ത്തകര്‍ ജീവനക്കാരെ ഓഫീസിനകത്തേക്ക് കടക്കാന്‍ അനുവദിക്കാതിരിക്കുകയും നേരത്തെ കയറിക്കൂടിയ മൂന്ന് ജീവനക്കാരെ പുറത്തുകടക്കുന്നത് തടയുകയും ചെയ്തു.
തുടര്‍ന്നാണ് പരീക്ഷയ്ക്കായി ഉപയോഗിക്കുന്ന ഒ.എം.ആര്. ഷീറ്റുകള്‍ കെട്ടോടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വിതറിയത്. ഉപരോധം മൂലം ഓഫീസ് തുറക്കാന്‍ കഴിയാത്തതിനാല്‍ ഓഫീസിനകത്തായിരുന്ന ചോദ്യപ്പേപ്പറുകള്‍ എടുക്കാനോ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യഥാസമയം എത്തിക്കാനോ കഴിഞ്ഞതുമില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ചയിലെ പരീക്ഷ മാറ്റിവെച്ചതായി അധികൃതരും പോലീസും അറിയിക്കുകയായിരുന്നു. അതിനിടെ ഓഫീസിനകത്തായിരുന്ന ഒ.എം.ആര്. ഷീറ്റുകള്‍ എങ്ങനെയാണ് സമരക്കാരുടെ കൈവശം എത്തിയതെന്ന് സംബന്ധിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്. ജനലിലൂടെ കൈയിട്ടാണ് ഒ.എം.ആര്. ഷീറ്റുകള്‍ കൈക്കലാക്കിയതെന്നാണ് നിഗമനം. ജനലിലൂടെ കൈയ്യിട്ടാല് എടുക്കാവുന്ന രീതിയിലായിരുന്നു ഷീറ്റുകള്‍ വെച്ചിരുന്നതെന്നും ജീവനക്കാര്‍ സുരക്ഷയില്‍ വരുത്തിയ വീഴ്ച്ചയാണ് സംഭവത്തിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നു.
പരീക്ഷ മാറ്റിവെച്ച വിവരം അറിഞ്ഞതോടെ സമരക്കാര്‍ പിരിഞ്ഞുപോവുകയായിരുന്നു. പി.എസ്.സി. പരീക്ഷയ്ക്ക് മലയാളം നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധിച്ചും കന്നഡ ഭാഷക്കാരോട് അവഗണനയും വിവേചനവും കാണിക്കുന്നുവെന്ന് ആരോപിച്ചുമാണ് ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച കാസര്‍കോട്ട് പി.എസ്.സി. ഓഫീസ് ഉപരോധിച്ചത്.
മലയാളം നിര്‍ബന്ധം: ബി.ജെ.പി. പി.എസ്.സി. ഓഫീസ് ഉപരോധിച്ചു
ശനിയാഴ്ച രാവിലെ പി.എസ്.സി. ഓഫീസ് ഉപരോധിച്ച ബി.ജെ.പി. പ്രവര്‍ത്തകര്‍ ജീവനക്കാരെ ഓഫീസിനകത്തേക്ക് കടക്കാന്‍ അനുവദിക്കാതിരിക്കുകയും നേരത്തെ കയറിക്കൂടിയ മൂന്ന് ജീവനക്കാരെ പുറത്തുകടക്കുന്നത് തടയുകയും ചെയ്തു.
തുടര്‍ന്നാണ് പരീക്ഷയ്ക്കായി ഉപയോഗിക്കുന്ന ഒ.എം.ആര്. ഷീറ്റുകള്‍ കെട്ടോടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വിതറിയത്. ഉപരോധം മൂലം ഓഫീസ് തുറക്കാന്‍ കഴിയാത്തതിനാല്‍ ഓഫീസിനകത്തായിരുന്ന ചോദ്യപ്പേപ്പറുകള്‍ എടുക്കാനോ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് യഥാസമയം എത്തിക്കാനോ കഴിഞ്ഞതുമില്ല. ഇതേ തുടര്‍ന്ന് ശനിയാഴ്ചയിലെ പരീക്ഷ മാറ്റിവെച്ചതായി അധികൃതരും പോലീസും അറിയിക്കുകയായിരുന്നു. അതിനിടെ ഓഫീസിനകത്തായിരുന്ന ഒ.എം.ആര്. ഷീറ്റുകള്‍ എങ്ങനെയാണ് സമരക്കാരുടെ കൈവശം എത്തിയതെന്ന് സംബന്ധിച്ച് സംശയം ഉയര്‍ന്നിട്ടുണ്ട്. ജനലിലൂടെ കൈയിട്ടാണ് ഒ.എം.ആര്. ഷീറ്റുകള്‍ കൈക്കലാക്കിയതെന്നാണ് നിഗമനം. ജനലിലൂടെ കൈയ്യിട്ടാല് എടുക്കാവുന്ന രീതിയിലായിരുന്നു ഷീറ്റുകള്‍ വെച്ചിരുന്നതെന്നും ജീവനക്കാര്‍ സുരക്ഷയില്‍ വരുത്തിയ വീഴ്ച്ചയാണ് സംഭവത്തിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നു.
മലയാളം നിര്‍ബന്ധം: ബി.ജെ.പി. പി.എസ്.സി. ഓഫീസ് ഉപരോധിച്ചു
8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും
Photos: Zubair Pallickal
Keywords: PSC Exam, Kasaragod, Kerala, BJP, Strike, Protest, PSC, Police, Question Paper, BJP protest at PSC office, SC office, March, K. Surendran, Adct. Srikanth, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.