കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ധര്‍ണയും സത്യഗ്രഹ സമരവും
Nov 19, 2014, 15:39 IST
മഞ്ചേശ്വരം: (www.kasargodvartha.com 19.11.2014) കോഴ വാങ്ങിയെന്ന ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന സത്യഗ്രഹ സമരത്തിന്റെ ഭാഗമായി മഞ്ചേശ്വരത്ത് സത്യഗ്രഹ സമരവും കാസര്‍കോട്ട് ധര്‍ണയും സംഘടിപ്പിച്ചു. മഞ്ചേശ്വരത്ത് നടത്തിയ സത്യഗ്രഹ സമരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
ബാര്‍ കോഴ വിവാദത്തില്‍ അഴിമതിക്കാരെ സിപിഎം പരസ്യമായി പിന്തുണയ്ക്കുന്ന രീതിയാണ് കണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോട് യാതൊരു വിധത്തിലുള്ള അന്വേഷണം ആവശ്യപ്പെടാനും സിപിഎം മുതിരുന്നില്ല. നിയമസഭയില്‍ പ്രതിപക്ഷമില്ലാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് കെ.പി. വത്സരാജ്, ജില്ലാ കമ്മിറ്റി മെമ്പര്‍മാരായ ഹരിശ്ചന്ദ്ര, പത്മനാഭ കടപ്പുറം, മണ്ഡലം വൈസ് പ്രസിഡണ്ട് പ്രവീണ്‍ ചന്ദ്ര ബള്ളാല്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ വിജയകുമാര്‍ റൈ, അഡ്വ. നവീന്‍രാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി സദാശിവ ചേറാള്‍ എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് പുതിയ സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ധര്‍ണ ബിജെപി ദേശീയസമിതി അംഗം എം. സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എം. സുദാമ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള. സി. നായിക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ജില്ലാ സെക്രട്ടറി എസ്. കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.ആര്‍. സുനില്‍, എസ്‌സിഎസ്ടി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ രാമപ്പ മഞ്ചേശ്വര, മഹിളാ മോര്‍ച്ച സ്‌റ്റേറ്റ് സെക്രട്ടറി ഷൈലജ ഭട്ട്, ജില്ലാ ട്രഷറര്‍ ജി. ചന്ദ്രന്‍, മണ്ഡലം ട്രഷറര്‍ പി. ഭാസ്‌ക്കരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് നാരമ്പാടി, ധനഞ്ജയന്‍ മധൂര്‍, മറ്റ് ജനപ്രതിനിധികള്‍, നേതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

Keywords : Kasaragod, Manjeshwaram, Kerala, BJP, Protest, Minister, Minister KM Mani, BJP protest for KM Mani's resignation.