city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

കാസര്‍കോട്: പി.എസ്.സി പരീക്ഷകള്‍ക്ക് മലയാള ഭാഷ നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെയും പി.എസ്.സിയുടെയും നടപടിയില്‍ പ്രതിഷേധിച്ച് ജൂണ്‍ എട്ടിന് നടക്കുന്ന പി.എസ്.സി. പരീക്ഷ ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടയുമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.15 മണിവരെ നടക്കുന്ന ജൂനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്-2, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷകളാണ് ബി.ജെ.പി തടയുക. ഭരണഘടന അനുസരിച്ച് ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി.

പുതിയ തീരുമാനമനുസരിച്ച് നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും മാറ്റം വരുത്താതെയാണ് സര്‍ക്കാരും പി.എസ്.സിയും പരീക്ഷകള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയിരിക്കുന്നത്. പി.എസ്.സി പരീക്ഷയിലെ പത്തു ശതമാനം മാര്‍ക്കുകള്‍ മലയാളത്തിലായിരിക്കും. ഏറ്റവും ഒടുവില്‍ 1998 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ആറു വര്‍ഷത്തിനകം ഏഴാം ക്ലാസ് നിലവാരത്തിലുള്ള മലയാളം ടെസ്റ്റ് പാസായാല്‍ മതിയെന്നാണ്.

ഇതിന്റെ കാലയളവ് പിന്നീട് 10 വര്‍ഷമായി ഉയര്‍ത്തി. ഇപ്പോള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു നിലവാരത്തിലുള്ള ടെസ്റ്റാണ് പാസാകേണ്ടത്. നിലവിലുള്ള സര്‍വീസ് ചട്ടവും പി.എസ്.സി. നിയമാവലിയും മാറ്റം വരുത്താതെയാണ് ധൃതിപിടിച്ച് സര്‍ക്കാര്‍ കന്നട ഭാഷ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും ബി.ജെ.പി നേരിയും.

ഇതു സംബന്ധിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, പി.എസ്.സി. ചെയര്‍മാന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് പി.എസ്.സി. പരീക്ഷകള്‍ തടയാന്‍ ബി.ജെ.പി തയ്യാറായിരിക്കുന്നത്. ഹൈക്കോടതി നേരത്തെ പുറുപ്പെടുവിച്ച വിധിയിലും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

8 ന് നടക്കുന്ന പി.എസ്.സി. പരീക്ഷകള്‍ ബി.ജെ.പി. തടയും

Keywords:  Press meet, Psc, Examination, BJP, Committee, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia