കാസര്‍കോട്ടും മഞ്ചേശ്വരത്തും ബി ജെ പി തന്ത്രങ്ങള്‍ മെനയുന്നു
Mar 30, 2016, 22:17 IST
കാസര്‍കോട്: (www.kasargodvartha.com 30/03/2016) ബി ജെ പി സംസ്ഥാന നേതൃത്വം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന കാസര്‍കോട്ടും മഞ്ചേശ്വത്തും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ഏകദേശ ധാരണയായെങ്കിലും പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്കിറങ്ങുന്നത് വൈകുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികളുമായി പ്രചരണ ഗോദയിലേക്ക് ഇറങ്ങുമെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം എതിര്‍സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ കണ്ടറിഞ്ഞ് ശക്തമായ പോരാട്ടത്തിന് തന്ത്രങ്ങള്‍ മെനയുകയാണ് പാര്‍ട്ടി വൃത്തങ്ങള്‍ എന്നാണ് ചില നേതാക്കള്‍ നല്‍കുന്ന സൂചന.
കാസര്‍കോട് മണ്ഡലത്തില്‍ വി എച്ച് പി നേതാവ് രവീശ തന്ത്രി കുണ്ടാറും മഞ്ചേശ്വരത്ത് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുമാണ് ബി ജെ പി സ്ഥാനാര്‍ത്ഥികള്‍. ഉദുമയിലും തൃക്കരിപ്പൂരിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. ഇവിടത്തെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. കാസര്‍കോട്ട് രവീശ തന്ത്രിക്ക് വേണ്ടി യാതൊരു വിധ പ്രചരണവും തുടങ്ങിയിട്ടില്ലെങ്കിലും മഞ്ചേശ്വരത്ത് ചിലയിടങ്ങളില്‍ കെ സുരേന്ദ്രന് വേണ്ടി ചുവരെഴുത്തുകള്‍ നടത്തിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമെന്ന നിലയില്‍ മഞ്ചേശ്വരത്ത് പ്രചരണത്തില്‍ പിന്നിലാവാതിരിക്കാനാണ് സുരേന്ദ്രന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ ആരംഭിക്കാന്‍ കാരണം. കാസര്‍കോട്ട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യവും ബി ജെ പി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. www.kasargodvartha.com
രവീശ തന്ത്രി കുണ്ടാര്‍ ഇതാദ്യമാണ് പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സുരേന്ദ്രന്‍ നേരത്തെ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. കാസര്‍കോട്ടും മഞ്ചേശ്വരത്തും യു ഡി എഫും ബി ജെ പിയും തമ്മിലായിരുന്നു കഴിഞ്ഞ തവണ നേരിട്ടുള്ള മത്സരം നടന്നത്. മഞ്ചേശ്വരത്ത് നേരത്തെ എം എല്‍ എയായിരുന്ന സി എച്ച് കുഞ്ഞമ്പുവാണ് ഇത്തവണയും സി പി എം സ്ഥാനാര്‍ത്ഥി. കാഞ്ഞങ്ങാട് സീറ്റ് ബി ജെ പി വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസ്സിനാണ് നല്‍കിയിട്ടുള്ളത്. ഇവിടെ രാവണേശ്വരത്തെ പ്രവാസിയായ രാഘവനെയാണ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ മഞ്ചേശ്വരത്തും കാസര്‍കോട്ടും യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മഞ്ചേശ്വരത്തും, കാസര്‍കോട്ടും യഥാക്രമം സിറ്റിംഗ് എം എല്‍ എമാരായ മുസ്ലിം ലീഗിലെ പി ബി അബ്ദുര്‍ റസാഖും, എന്‍ എ നെല്ലിക്കുന്നുമാണ് മത്സരിക്കുന്നത്. ഇവര്‍ ഇപ്പോള്‍ തന്നെ പ്രചരണ രംഗത്ത് സജീവമായിക്കഴിഞ്ഞു. വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചും ചുവരെഴുത്ത് നടത്തിയും യു ഡി എഫ് ബഹുദൂരം മുന്നിലാണ്. ബി ജെ പിയുടെയും എല്‍ ഡി എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇത് മറികടക്കാന്‍ വലിയ പ്രചാരണ പ്രവര്‍ത്തനമായിരിക്കും നടത്തേണ്ടി വരിക.
Keywords : Kasaragod, Election 2016, BJP, Manjeshwaram, K. Surendran, LDF, UDF, Kundar Raveesha Thandri, BJP plans new method for propaganda.