ജില്ലാ വികസനം: ബി.ജെ.പി. ഓപ്പണ്‍ഫോറം അഞ്ചിന്
May 27, 2012, 11:02 IST
കാസര്‍കോട്: ജില്ലയുടെ വികസനപ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ബി.ജെ.പി. ഓപ്പണ്‍ഫോറം സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് രാവിലെ പത്ത് മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. ജില്ലാ പിറവിദിനത്തിന്റെ ഭാഗമായി മെയ് 24ന് നടത്താനിരുന്ന പരിപാടി ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.
ഓപ്പണ്‍ഫോറത്തില്‍ ജനപ്രതിനിധികളും സാമൂഹികസാംസ്‌കാരികസന്നദ്ധ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രബന്ധം അവതരിപ്പിക്കും.
ജില്ലയുടെ വികസനപ്രശ്‌നങ്ങള്‍ പ്രഭാകരന്‍കമ്മീഷന്‍ മുമ്പാകെ അവതരിപ്പിക്കും. വികസനത്തിന് മാസ്റ്റര്‍ പ്ലാനും സാമ്പത്തിക പാക്കേജും വേണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു.
Keywords: BJP open forum, Kasaragod