സ്പ്രിംഗ്‌ളര്‍ ഇടപാടിലൂടെ സി പി എമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായി: ബിജെപി
Apr 24, 2020, 15:56 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2020) അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറില്‍ ഇടപാട് നടത്തിയതോടെ സി പി എമ്മിന്റെ ഇരട്ടത്താപ്പ് പുറത്തായതായി ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. സ്പ്രിംഗ്‌ളര്‍ കരാര്‍ റദ്ദാക്കുക, അഴിമതിക്കാരെ തുറുങ്കിലടക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നില്‍ നടത്തിയ ജില്ലാതല പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കരാര്‍ നടത്തിയതിലൂടെ സി പി എമ്മിന് അമേരിക്കയോട് വിധേയത്വമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാഴികക്ക് നാല്‍പത് വട്ടം അമേരിക്കക്കെതിരെ പ്രസ്താവന നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ സ്വാകാര്യ കമ്പനിക്ക് സംസ്ഥാനത്തെ തീറെഴുതി കൊടുത്തിരിക്കുകയാണ്. കേരളം ഏറ്റവും ഗുരുതരമായ ആപത്ത് ഘട്ടത്തിലൂടെ കടന്ന് പോകുമ്പോള്‍ അതിലും കോടികള്‍ ഉണ്ടാക്കി സ്വന്തം കീശ വീര്‍പ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലത ടീച്ചര്‍ സ്വാഗതവും എസ് വി ടി ബൂത്ത് സെക്രട്ടറി പ്രജ്വല്‍ ഷെട്ടി നന്ദിയും പറഞ്ഞു.
Keywords: Kasaragod, news, Kerala, BJP, Adv.Srikanth, inauguration, Sprinkler controversy, CPM, Chief minister, BJP on Sprinkler controversy