ഭക്തര്‍ക്ക് വേണ്ടിയാണ് കെ സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ബി.ജെ.പിയില്‍ വരണം: നളിന്‍ കുമാര്‍ കട്ടില്‍
Oct 31, 2018, 18:09 IST
കാസര്‍കോട്:(www.kasargodvartha.com 31/10/2018) രാജ്യത്തുള്ള ഭക്തജനങ്ങളുടെ അഭിമാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായിട്ടാണ് കെ. സുധാകരന്‍ സമരം ചെയ്യുന്നതെങ്കില്‍ ഇന്നു മുതല്‍ ബി ജെ പിയില്‍ ചേര്‍ന്നു സമരം ചെയ്യുന്നതാണ് ഉചിതമെന്ന് നളിന്‍ കുമാര്‍ കട്ടില്‍ അഭിപ്രായപ്പെട്ടു. ആചാരങ്ങള്‍ ലംഘിക്കണം എന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇരിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം അനുസരിക്കാന്‍ കെ സുധാകരന്‍ ബാധ്യസ്ഥനാണ്. എന്നാല്‍ യുവതി പ്രവേശനത്തിനു വേണ്ടി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന്റെ പൊടിപോലും കാണില്ല എന്ന സുധാകരന്റെ വാദം കേരളത്തില്‍ കോണ്‍ഗ്രസ് സമരം ചെയ്യുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് എന്നതിന്റെ വ്യക്തമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളെ അധികാരത്തിന് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ശബരിമല വിഷയത്തില്‍ ആചാര ത്തോടൊപ്പം നില്‍ക്കുന്ന ആത്മാഭിമാനം ഉള്ള കോണ്‍ഗ്രസുകാര്‍ ഓരോന്നായി ബിജെപിയില്‍ അണിചേരുകയാണ് ഇപ്പോള്‍. ബി ജെ പിയുടെ നിലപാട് വളരെ വ്യക്തമാണ്. കേരളത്തിലെ ജനങ്ങളുടെ ആവശ്യത്തിനായിട്ടാണ് ബി ജെ പി നിലകൊള്ളുന്നത്. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടി മാത്രം അധികാരത്തിലെറിയ രാജാവിനെ പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും നളീന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
ഉത്തരം മുട്ടുമ്പോള്‍ ശരീരപ്രകൃതിയെ കുറിച്ച് കളിയാക്കുന്ന പിണറായി ഒരു കാര്യം മനസിലാക്കണം. ബി ജെ പിക്ക് കേരളത്തില്‍ ഒന്നും നഷ്ട്ടപ്പെടാനില്ല. എന്നാല്‍ പിണറായി വിജയന് കേരളം നഷ്ടപ്പെട്ടാല്‍ കുത്തിരിക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ് വരാന്‍ പോകുന്നത്.
രഥയാത്ര കേരളത്തിന്റെ ചരിത്രം മാറ്റിമറിക്കുന്നതിന്റെ തുടക്കം കുറിക്കലാണ് എന്ന് രഥയാത്ര സംഘാടക സമിതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രമീള സി നായിക്, സംസ്ഥാന സമിതി അംഗങ്ങളായ രാവിഷ് തന്ത്രി കുണ്ടാര്‍, അഡ്വ. വി ബാലകൃഷ്ണന്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് എം ജനനി, അഡ്വ. സദാനന്ദ റൈ, സെക്രട്ടറിമാരായ വി കുഞ്ഞിക്കണ്ണന്‍ ബലാല്‍, എം ബാലരാജ്, ട്രഷറര്‍ ജി ചന്ദ്രന്‍, എസ് സി എസ് ടി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ കെ കയ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍ സ്വാഗതവും സംസ്ഥാന സമിതി അംഗമായ പി സുരേഷ് കുമാര്‍ ഷെട്ടി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News,Kasaragod, BJP, Inauguration,BJP on K Sudhakaran's statement