ദേവകി വധം ബിജെപി ഏറ്റെടുക്കുന്നു
Mar 3, 2017, 11:16 IST
പനയാല്‍: (www.kasargodvartha.com 03.03.2017) പനയാല്‍ കാട്ടിയടുക്കത്തെ ദേവകി ദൂരുഹ സാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഘാതകനെ കണ്ടെത്താന്‍ അന്വേഷണോദ്യോഗര്‍ക്ക് സാധിക്കാതെ വരുന്നത് സി.പി.എമ്മിനകത്തെ വിഭാഗീയത കാരണമാണെന്നും പ്രതിയെ രക്ഷിക്കാന്‍ ഒരു വിഭാഗം വ്യഗ്രത കാണിക്കുകയാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു.
പാര്‍ട്ടി ഗ്രാമമായ കാട്ടിയടുക്കത്തെ പ്രവര്‍ത്തകര്‍ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. കേരളത്തിലെ പോലീസ് ഇതിനേക്കാള്‍ സങ്കീര്‍ണമായ പല കേസുകളും തെളിയിച്ച് കഴിവു കാട്ടിയിട്ടുണ്ട്. പ്രതിക്കായി വലവിരിച്ചിരിക്കുന്ന പോലീസിന് രാഷ്ട്രീയ സമ്മര്‍ദ്ദത്തെ ഭയക്കേണ്ടതു കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചതോടെ അറസ്റ്റിന് പാകമായ തെളിവുകള്‍ ഇനിയും വെളിപ്പെട്ടില്ലെന്ന സത്യം മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്നും, ഉടന്‍ പ്രതിയെ അറസ്റ്റു ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍ അപഹാസ്യമാണെന്നും ശ്രീകാന്ത് പറഞ്ഞു.
സി.പി.എം ആക്ഷന്‍ കമ്മറ്റി രൂപം നല്‍കി കാത്തിരിക്കുന്നത് പ്രതിയെ സംരക്ഷിക്കാനാണെന്നും, അതില്‍ പ്രതിഷേധമുള്ളവരില്‍ സിപിഎം അനുഭാവമുള്ള ക്ലബ്ബുകളും കൂട്ടായ്മയുമുണ്ട്. സി.പി.എം രൂപം കൊടുത്ത ജനകീയ കമ്മറ്റിയുടെ പ്രവര്‍ത്തനത്തില്‍ നിരാശ പൂണ്ട ജനങ്ങളേയും കൂട്ടി മരിച്ച ദേവകിയുടെ മക്കളും ബന്ധുക്കളും നടത്തുന്ന തുടര്‍ പോരാട്ടത്തിനു എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും വേണ്ടിവന്നാല്‍ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Adv.Srikanth, Arrest, BJP, Case, CPM, K.Kunhiraman MLA, Kasaragod, Murder, Police, Panayal.