ബി.ജെ.പി ഓഫീസ് ആക്രമിച്ച 25 പേര്‍ക്കെതിരെ കേസ്
Dec 25, 2015, 15:30 IST
കുമ്പള:( www.kasargodvartha.com 25/12/2015) ബി.ജെ.പി വാര്‍ഡ് കമ്മിറ്റി ഓഫീസ് അക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. അക്രമികള്‍ സഞ്ചരിച്ച ഒരു കാറും ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെ കുബണൂരിലാണ് സംഭവം. മൂന്ന് കാറുകളിലും ബൈക്കുകളിലുമായെത്തിയ സംഘം ബി.ജെ.പി ഓഫീസ് ആക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി നേതാവ് ബാബു നല്‍കിയ പരാതിയില്‍ പറയുന്നത്. അക്രമികള്‍ ഓഫീസിലുണ്ടായിരുന്ന ബിജെപി പതാക അഴിച്ചുമാറ്റി പച്ചക്കൊടി ഉയര്‍ത്തിയതായും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

Keywords: Kasaragod, BJP, Kumbala, Political party, Flag, Complaint, Case, Police, Office, Police security, Green flag, Custody.