പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ട് മാറല്‍: മഞ്ചേശ്വരം പഞ്ചായത്തില്‍ ബി.ജെ.പി അംഗം രാജിവെച്ചു
Jan 30, 2013, 12:43 IST
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ബാവിട്ടുമൂല വാര്‍ഡ് അംഗം തുളസീദാസ് തല്‍സ്ഥാനം രാജിവെച്ചു. ബി.ജെ.പി യെ പ്രതിനിധീകരിച്ചാണ് ഇയാള്‍ മത്സരിച്ച് ജയിച്ചത്. രാജിക്കത്ത് ചൊവ്വാഴ്ച പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ ബി.ജെ.പി അംഗം വോട്ടു മാറി ചെയ്തിരുന്നു. അതിന്റെ തുടര്‍ചയാണ് തുളസീദാസിന്റെ രാജിയെന്നാണ് സൂചന. യു.ഡി.എഫ് ആണ് പഞ്ചായത്ത് ഭരിക്കുന്നത്. തുളസീദാസിന്റെ രാജിയോടെ 21 അംഗ പഞ്ചായത്തിലെ ബി.ജെ.പിയുടെ അംഗ സംഖ്യ ഏഴായി കുറഞ്ഞു.

Keywords: BJP, Election, UDF, Manjeshwaram, Panchayath, Kasaragod, Kerala, Kerala Vartha, Kerala News.