ജയില്‍നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി യുവമോര്‍ച്ച പോസ്‌റ്റോഫീസ് മാര്‍ച്ച് നടത്തി
Jun 22, 2012, 12:41 IST
കാസര്‍കോട്: ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസ് മാര്‍ച്ച് നടത്തി. നിത്യോപകയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് തടയുക, പെട്രോള്‍ വില വര്‍ധനവ് ഉപേക്ഷിക്കുക, യു.പി.എ സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജയില്‍ നിറയ്ക്കല്‍ സമരം നടത്തിയത്.
സമരം ബിജെപി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടിയുടെ അധ്യക്ഷതയില്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ബി.വി രമേശ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. മടിക്കൈ കമാരന്‍, സഞ്ജീവ ഷെട്ടി, കൊവ്വല്‍ ദാമോദരന്‍ എസ്. കുമാര്‍, നഞ്ജില്‍കുഞ്ഞിരാമന്‍, വിജയകുമാര്‍ റൈ, ശൈലജ ഭട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പോസ്‌റ്റോഫീസ് പരിസരത്ത് വെച്ച് മാര്‍ച്ച് തടഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ പോലീസുമായി ഉന്തും തള്ളും നടത്തി. പോസ്‌റ്റോഫീസ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.
Keywords: Kasaragod, BJP, March, Police, Arrest







