കുമ്പഡാജെ പഞ്ചായത്തില്‍ അഴിമതി: ബി.ജെ.പി. മാര്‍ച്ച് നടത്തി
Jul 12, 2014, 13:56 IST
ബദിയടുക്ക: (www.kasargodvartha.com 12.07.2014) കുമ്പഡാജെ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഫണ്ട് തിരിമറി നടത്തിയെന്നും പ്രതിപക്ഷ വാര്‍ഡുകളോട് അവഗണന കാട്ടുന്നുവെന്നും ആരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ കുമ്പഡാജെ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി. അഗല്‍പ്പാടി അന്നപൂര്‍ണേശ്വരി ഹൈസ്‌ക്കൂളിനു മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ഓഫീസ് ഗേറ്റിനു മുന്നില്‍ പോലീസ് തടഞ്ഞു.
ബി.ജെ.പി. ദേശീയ സമിതിയംഗം സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. ഹര്‍ഷ കുണിക്കുള്ളായ അധ്യക്ഷത വഹിച്ചു. സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, പ്രഭാകര്‍ റൈ, ശൈലജ എന്‍. ഭട്ട്, ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേഷ് ഷെട്ടി സ്വാഗതം പറഞ്ഞു.
13-ാം ധനകാര്യ കമ്മീഷന്‍ ഫണ്ടായി അനുവദിച്ച 3,60,000 രൂപയുടെ വിനിയോഗത്തിലാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസ് പക്ഷപാതം കാട്ടിയതെന്നാണ് ആരോപണം. കുടിവെള്ളം, ജിത്തടുക്ക കോളനി വികസനം, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ എന്നിവ പാടേ അവഗണിച്ചു. ഭരണ കക്ഷിയുടെ ഇംഗിതത്തിനനുസരിച്ചാണ് നയപരിപാടികള്‍ നടപ്പാക്കുന്നതെന്നും ബി.ജെ.പി. ആരോപിച്ചു. പഞ്ചായത്ത് കോമ്പൗണ്ട് റിപ്പയര്‍ ചെയ്യുന്നതില്‍ അഴിമതി നടത്തിയതായും ആരോപണമുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Badiyadukka, Panchayath, Office, BJP, March, Kasaragod, Committee.
Advertisement:
ബി.ജെ.പി. ദേശീയ സമിതിയംഗം സഞ്ജീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. ഹര്‍ഷ കുണിക്കുള്ളായ അധ്യക്ഷത വഹിച്ചു. സുധാമ ഗോസാഡ, ഹരീഷ് നാരമ്പാടി, പ്രഭാകര്‍ റൈ, ശൈലജ എന്‍. ഭട്ട്, ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാജേഷ് ഷെട്ടി സ്വാഗതം പറഞ്ഞു.
13-ാം ധനകാര്യ കമ്മീഷന്‍ ഫണ്ടായി അനുവദിച്ച 3,60,000 രൂപയുടെ വിനിയോഗത്തിലാണ് ഭരണ കക്ഷിയായ കോണ്‍ഗ്രസ് പക്ഷപാതം കാട്ടിയതെന്നാണ് ആരോപണം. കുടിവെള്ളം, ജിത്തടുക്ക കോളനി വികസനം, പാവപ്പെട്ടവരുടെ ആവശ്യങ്ങള്‍ എന്നിവ പാടേ അവഗണിച്ചു. ഭരണ കക്ഷിയുടെ ഇംഗിതത്തിനനുസരിച്ചാണ് നയപരിപാടികള്‍ നടപ്പാക്കുന്നതെന്നും ബി.ജെ.പി. ആരോപിച്ചു. പഞ്ചായത്ത് കോമ്പൗണ്ട് റിപ്പയര്‍ ചെയ്യുന്നതില്‍ അഴിമതി നടത്തിയതായും ആരോപണമുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067