ബിജെപി നേതാവിന്റെ വീടിനു നേരെ അക്രമം; ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു
Sep 23, 2016, 11:38 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23/09/2016) ബിജെപി നേതാവിന്റെ വീടിനു നേരെ അക്രമം. അജ്ഞാത സംഘം വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ബി ജെ പി കാഞ്ഞങ്ങാട് നിയോജക മണ്ഡലം ട്രഷററും മുന്‍ നഗരസഭാ കൗണ്‍സിലറുമായ ലക്ഷ്മിനഗര്‍ തെരുവത്തെ എം. കുഞ്ഞികൃഷ്ണന്റെ വീടിന് നേരെയാണ് അക്രമമുണ്ടായത്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം.
ശബ്ദം കേട്ട് കുഞ്ഞികൃഷ്ണന്‍ പുറത്തിറങ്ങി നോക്കിയെങ്കിലും അപ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഈ വിടിനടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ബി ജെ പി അനുഭാവി രഘുവിന്റെ സ്‌കൂട്ടര്‍ ഒരു സംഘം തീയിട്ട് നശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇപ്പോഴും തുമ്പുണ്ടാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് ബി ജെ പി നേതാവിന്റെ വീടിന് നേരെയും അക്രമം നടന്നത്.

Keywords: Kasaragod, Kerala, Kanhangad, Attack, BJP, Leader, House, BJP leader's house attacked.