ബി.ജെ.പി നേതാക്കള്‍ മുഖ്യമന്ത്രിക്ക് കുടിക്കാന്‍ ഉപ്പുവെള്ളം കൊടുത്തു
Jun 1, 2013, 09:48 IST
കാസര്‍കോട്: കാസര്‍കോട്- കാഞ്ഞങ്ങാട് പാത വികസനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കുടിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ഉപ്പുവെള്ളം കൊടുത്തു. കാസര്‍കോട്ട് ഉപ്പുവെള്ളം കുടിവെള്ളമായി വിതരണം ചെയ്യുന്നത് മുഖ്യമന്ത്രി നേരിട്ട് മനസിലാക്കാനും നടപടി സ്വീകരിക്കാനും വേണ്ടിയാണ് ബി.ജെ.പിയുടെ ഈ വേറിട്ട സമരം.
വേദിയിലിരിക്കുകയായിരുന്ന മുഖ്യമന്ത്രിയുടെ അടുത്തേക്ക് ഉപ്പുവെള്ളം നിറച്ച കുപ്പിയുമായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത്, നഗരസഭാ പ്രതിപക്ഷ നേതാവ് പി.രമേശ്, ബി.ജെ. പി വനിതാ നേതാക്കളും നഗരസഭാ കൗണ്‍സിലര്‍മാരുമായ അനിത ആര്‍. നായക്, സരിതാ മോഹന്‍ദാസ്, നിര്‍മല, രൂപാ റാണി എന്നിവര്‍ ചെല്ലുകയായിരുന്നു.
'മുഖ്യമന്ത്രി ഈ വെള്ളമൊന്ന് കുടിച്ചുനോക്കണമെന്നും എന്നിട്ട് പറഞ്ഞാല്‍ മതി ഇത് ഞങ്ങള്‍ക്ക് കുടിക്കാന്‍ പറ്റുമോ എന്നും' അവര്‍ ചോദിച്ചു. കാര്യം പിടികിട്ടിയ മുഖ്യമന്ത്രി കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുമെന്നും ബാവിക്കരയില്‍ കോണ്‍ക്രീറ്റ് ബണ്ടിന്റെ പണി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാവുമെന്നും അതിനാവശ്യമായ ഫണ്ട് അനുവദിച്ചതായും ബി.ജെ.പി നേതാക്കളെ അറിയിച്ചു.
കാല്‍ നൂറ്റാണ്ടോളമായി കാസര്‍കോട്ട് വേനല്‍ കാലത്ത് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളമാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സ്ഥിരം ബണ്ട് നിര്‍മിക്കുന്ന പദ്ധതിക്കും അത്ര തന്നെ വര്‍ഷമായി. ഈ സാഹചര്യത്തില്‍ ബി.ജെ.പി നടത്തിയ പ്രതീകാത്മക സമരം കൗതുകവും ശ്രദ്ധേയവുമായി.
Keywords: Chiefminister, Oomanchandi, B.J.P Leaders, Kasaragod, Adv.Srikanth, Drinking water, Strike, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.