city-gold-ad-for-blogger
Aster MIMS 10/10/2023

മധൂർ പഞ്ചായത്തിൽ അകൗണ്ട് തുറന്ന കോൺഗ്രസ് വനിതാ വാർഡ് അംഗത്തെ ഭരണസമിതി അവഗണിക്കുന്നതായി പരാതി; ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈപ്പറ്റിയതിന് നിർധന കുടുംബത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ആരോപണം; പ്രതിഷേധ സമരവുമായി യുഡിഎഫ്

മധൂർ: (www.kasargodvartha.com 17.06.2021)   പഞ്ചായത്ത് 19-ാം വാർഡ് മെമ്പറോട് ഭരണസമിതി അവഗണനയും വിവേചനവും കാണിക്കുന്നതായി പരാതി. മധൂർ പഞ്ചായത്തിൽ ആദ്യമായി അകൗണ്ട് തുറന്ന കോൺഗ്രസ് അംഗമാണ് പരാതി  ഉന്നയിക്കുന്നത്. സ്ഥിരമായി ബിജെപി ജയിച്ചു വന്നിരുന്ന വാർഡിൽ കഴിഞ്ഞതവണ വനിതാ സ്ഥാനാർഥിയിലൂടെ കോൺഗ്രസ് അട്ടിമറി വിജയം നേടുകയായിരുന്നു.
                                                                          
മധൂർ പഞ്ചായത്തിൽ അകൗണ്ട് തുറന്ന കോൺഗ്രസ് വനിതാ വാർഡ് അംഗത്തെ ഭരണസമിതി അവഗണിക്കുന്നതായി പരാതി; ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോൺ കൈപ്പറ്റിയതിന് നിർധന കുടുംബത്തെ ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തിയതായും ആരോപണം; പ്രതിഷേധ സമരവുമായി യുഡിഎഫ്


പഞ്ചായത്ത് ഭരണസമിതി വാർഡിലെ കാര്യങ്ങളിൽ അംഗത്തെ മാറ്റിനിർത്തുകയാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും യുഡിഎഫ് പഞ്ചായത്ത് ചെയർമാനുമായ എം രാജീവൻ നമ്പ്യാർ കാസർകോട് വാർത്തയോട് പറഞ്ഞു. 

വാർഡിലുള്ള നിർധന കുടുംബത്തിലെ ഒരു കുട്ടിക്ക് ഓൺലൈൻ പഠന ആവശ്യത്തിന് വേണ്ടി അവർ ആവശ്യപ്പെട്ട പ്രകാരം ഒരു സ്മാർട് ഫോൺ സംഘടിപ്പിച്ച് നൽകിയിരുന്നുവെന്നും, ഇത് വാങ്ങിയതിന്  ബിജെപി നേതാക്കൾ ആ കുടുംബത്തെ ശകാരിക്കുകയും ലഭിച്ച ഫോൺ മെമ്പറെ തിരികെ ഏൽപിക്കണമെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്‌തതായി നേതാക്കൾ പറയുന്നു. 

വാർഡിൽ നിലാവ് പദ്ധതിയിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ മെയിൻ സ്വിച് തകർത്തതായും പരാതിയുണ്ട്.  വാർഡ് പരിധിയിലെ ഒരു കോളനിയിൽ 88 ൽ 54 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെയുള്ളവർ പ്രയാസപ്പെടുന്നതായി പല സംഘടനകളും വിമർശനം ഉന്നയിച്ചിരുന്നു. ഈ സമയത്ത് കോളനിയുടെ കാര്യത്തിൽ ഭരണസമിതി ഇടപെട്ടപ്പോൾ വാർഡ് മെമ്പറെ പരിഗണിച്ചില്ലെന്നും കോൺഗ്രസ് പറയുന്നു.

മെമ്പറോട് ഭരണസമിതി വിവേചനം കാണിക്കുന്നു എന്നാരോപിച്ച് യുഡിഎഫ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി.  മെമ്പറെ അവഗണിച്ച് പഞ്ചായത്ത് ഭരണസമിതി നേരിട്ട് വാർഡിൽ ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതും മെമ്പറെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്നും ഇത്തരം അനീതി വീണ്ടും ആവർത്തിച്ചാൽ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ്  ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

മുസ്ലീംലീഗ് മണ്ഡലം ജനറൽ സെക്രടറി അബ്ദുല്ല കുഞ്ഞി ചെർക്കള ധർണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ എം രാജീവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കൺവീനർ ഹാരിസ് ചൂരി, ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് കെ ഖാലിദ്, മഹ്മൂദ് വട്ടയക്കാട്, ജമീല അഹ്‌മദ്‌, ഇ അമ്പിളി, അബ്ദുൽ സമദ്, മജീദ് പട്ല, കെ പി ജയരാജൻ, മുഹമ്മദ് സ്വാദിഖ്, മുഹമ്മദ് കുഞ്ഞി ഹിദായത് നഗർ, മജീദ് പടിഞ്ഞാർ, ഹബീബ് ചെട്ടുംകുഴി, ഹനീഫ അറന്തോട്, മുഹമ്മദ് നീർച്ചാൽ, മജീദ് തൃക്കണ്ടം, ശിഹാബ് പാറക്കട്ട സംസാരിച്ചു.

Keywords:  Kerela, Kasaragod, News, Panchayath, Congress, UDF, BJP, Madhur, Muslim-league, Kasargod Vartha, BJP leaders allegedly threatened a poor family for taking a mobile phone for online study; UDF protests.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL