city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ധാര്‍മികതയ്ക്ക് സ്ഥാനമുണ്ടെന്ന് തെളിയിച്ച വ്യക്തിയാണ് കുമ്മനം: പി.കെ കൃഷ്ണദാസ്

കാസര്‍കോട്: (www.kasargodvartha.com 01/01/2016) പണത്തിനപ്പുറം ധാര്‍മികതയ്ക്ക് സ്ഥാനമുണ്ടെന്ന് ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിലൂടെ തെളിയിച്ച വ്യക്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെന്ന് ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. ബിജെപി കാസര്‍കോട് ജില്ലാ തല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനയേല്‍പ്പിച്ച എല്ലാ സമരങ്ങളും വിജയിത്തിലെത്തിച്ച വ്യക്തിയാണ് കുമ്മനം. അങ്ങനെ ഒരാളുടെ നേതൃത്വത്തിലാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രാതിനിധ്യം കാണിക്കാന്‍ വേണ്ടിയാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നതെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ വേണ്ടിയാണ് മത്സരിക്കുന്നത്.

വലിയ തരത്തിലുള്ള ഒരു രാഷ്ട്രീയ മാറ്റത്തിന് കേരളത്തിലെ മണ്ണ് പാകപ്പെട്ടിരിക്കുകയാണ്. അത് വിനിയോഗിക്കുകയാണ് നമ്മുടെ ലക്ഷ്യം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഐതിഹാസികമായ അത്ഭുദകരമായ വിജയം കേരളത്തിലും ആവര്‍ത്തിക്കും. കേന്ദ്രത്തില്‍ അഴിമതിയും, ഖജനാവ് കൊള്ളയും, കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയത്. അതിന് ജനങ്ങല്‍ നല്‍കിയ മറുപടിയാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി നേടിയ വിജയം.

സമാനമായ രാഷ്ട്രീയ സാഹചര്യമാണ് കേരളം മാറിമാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതില്‍ നിന്ന് കേരളത്തിലെ ജനങ്ങല്‍ മാറ്റം ആഗ്രഹിച്ച് തുടങ്ങിയെന്നതിന്റെ തെളിവാണ് കഴിഞ്ഞ ത്രിതല പഞ്ചായത്ത് മുനിസിപ്പാലിറ്റി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. അതിനാല്‍ കേരളത്തില്‍ അടുത്ത നിയമസഭയില്‍ ബിജെപിക്ക് കൂടി പങ്കാളിത്തമുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല. 

കഴിഞ്ഞ 2010 ലെയും 2015 ലെയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനമെടുത്ത് പരിശോധിച്ചാല്‍ യുഡിഎഫിനും, എല്‍ഡിഎഫിനും യഥാക്രമം ഒമ്പത്, അഞ്ച് ശതമാനത്തിന്റെ കുറവ് ഉണ്ടായപ്പോള്‍ ബിജെപിക്ക് ഒമ്പത് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായി. എല്‍ഡിഎഫിനും, യുഡിഎഫിനും യഥാക്രമം 3.5 ലക്ഷം, ഒമ്പത് ലക്ഷം വോട്ടുകളുടെ കുറവ് സംഭവിച്ചപ്പോള്‍ ബിജെപിക്ക് 17 ലക്ഷം വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു.

നിലവില്‍ കേരളത്തില്‍ വോട്ട് വര്‍ധിപ്പിക്കാനാവശ്യമായ അനുകൂല സാഹചര്യമാണ് പര്‍ട്ടിക്കുള്ളത്. രാഷ്ട്രീയ പണ്ഡിതര്‍ വിജയത്തിനായി പ്രധാനമായും രണ്ട് ഘടകങ്ങളാണ് പറയാറ്. രാഷ്ട്രീയ സമവാക്യവും, രാഷ്ട്രീയ വിജയവും. കേരളത്തിലെ പൊതു സമൂഹം പുനര്‍വിചിന്തനത്തിന്റെ പാതയിലൂടെയാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. അതാണ് നായര്‍ മുതല്‍ നായാടിവരെയെന്ന മുദ്രാവാക്യത്തിലൂടെ അവര്‍ പ്രഖ്യാപിച്ചത്.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു വിഭാഗം ക്രിസ്ത്യന്‍ സമുദായത്തിനിടയിലും സ്വാധീനം ചെലുത്തിയിരിക്കുന്നു. സമസ്ത മേഖലയിലും ഇടത് വലത് മുന്നണികളുടെ അഴിമതി നിറഞ്ഞ ഭരണം മൂലം പൊറുതി മുട്ടിയ ജനങ്ങള്‍ ബിജെപിക്ക് അനുകൂലമായ വിധിയെഴുത്തിനായി തയ്യാറെടുത്ത് കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയമായി സംസ്ഥാനത്ത് രൂപപ്പെട്ട് വന്നിരിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തുകയാണ് നമ്മുടെ ലക്ഷ്യമെന്ന് കൃഷ്ണദാസ് പറഞ്ഞു.

യോഗത്തില്‍ ദേശീയ സമിതിയംഗങ്ങളായ മടിക്കൈ കമ്മാരന്‍, എം. സഞ്ജീവ ഷെട്ടി, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, സംസ്ഥാന സമിതിയംഗം പി. രമേശ്, ജില്ലാ പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി, ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡണ്ടുമാര്‍, സംസ്ഥാന ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ധാര്‍മികതയ്ക്ക് സ്ഥാനമുണ്ടെന്ന് തെളിയിച്ച വ്യക്തിയാണ് കുമ്മനം: പി.കെ കൃഷ്ണദാസ്

Keywords : Kasaragod, BJP, President, Programme, Inauguration, P.K Krishnadas, Kummanam Rajashekaran.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia