Politics | ബിജെപി കാസർകോട് മണ്ഡലം പ്രസിഡന്റായി ഗുരുപ്രസാദ് പ്രഭു ചുമതലയേറ്റു

● ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
● ഉത്തര മേഖല സെക്രട്ടറി പി സുരേഷ് കുമാർ ഷെട്ടി തുടങ്ങിയവർ പങ്കെടുത്തു.
● പ്രമീള മജൽ അധ്യക്ഷത വഹിച്ചു
കാസർകോട്: (KasargodVartha) ബിജെപി കാസർകോട് മണ്ഡലം അധ്യക്ഷനായി കെ ഗുരുപ്രസാദ് പ്രഭു ചുമതലയേറ്റു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് പ്രമീള മജൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി നേതാക്കളും പങ്കെടുത്തു.
ഉത്തര മേഖല സെക്രട്ടറി പി സുരേഷ് കുമാർ ഷെട്ടി, സംസ്ഥാന സമിതി അംഗം കെ സവിത ടീച്ചർ, സുധാമ ഗോസാധ, എ കെ കയ്യാർ, എം എൽ അശ്വിനി, വിജയ കുമാർ റൈ, എൻ മധു, ശിവകൃഷ്ണ ഭട്ട് തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുകുമാര കുദ്രെപ്പാടി സ്വാഗതം പറഞ്ഞു.
മഞ്ചേശ്വരം - ആദർശ് ബി എം, കുമ്പള - സുനിൽ കുമാർ ടി സി, ബദിയടുക്ക - ഗോപാലകൃഷ്ണ എം, മുളിയാർ - ദിലീപ് കുമാർ കെ, കാഞ്ഞങ്ങാട് - പ്രശാന്ത് എം, വെള്ളരിക്കുണ്ട് - വിനീത് കുമാർ ബി വി എന്നിവരെയും മണ്ഡലം പ്രസിഡന്റുമാരായ നിയമിച്ചിട്ടുണ്ട്.
K Guruprasad Prabhu takes charge as BJP Kasaragod Mandal President. The event was inaugurated by District President Raveesha Thantri Kundar. Other Mandal Presidents were also appointed.
#BJP #Kasaragod #KeralaPolitics #NewPresident #GuruprasadPrabhu #Leadership