city-gold-ad-for-blogger

ബിജെപി ജില്ലാ പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥ മെയ് 2ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 19/04/2015) ബി.ജെ.പി ജില്ലാ പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥ മെയ് രണ്ടിനാരംഭിക്കും. കേരളത്തെ പിന്നോട്ട് നയിക്കുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയം, അഴിമതി എന്നിവയില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ പ്രചരണ ജാഥ സംഘടിപ്പിക്കുന്നതെന്ന് ബിജെപി വ്യക്തമാക്കി.

ഭരണത്തിലിരിക്കുന്ന യു.ഡി.എഫ് സര്‍ക്കാരിലെ തമ്മിലടി മൂലം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. കോടികളുടെ അഴിമതിയാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പല അഴിമതിക്കഥകളുടെ സത്യം പുറത്തു വന്നിട്ടും പ്രതിപക്ഷത്തിരിക്കുന്ന സിപിഎം വേണ്ട വിധത്തില്‍ സമരത്തിനിറങ്ങാതെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നതിന് എതിരെ കൂടിയാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പദ്ധതികളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന പ്രവണതയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് വികസനത്തിനായി മാറ്റിവെച്ച തുകകള്‍ വകമാറ്റി ചെലവഴിച്ചും പദ്ധതികള്‍ അട്ടിമറിച്ചും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ജില്ലയിലെ ജനങ്ങളെ വികസന സന്ദേശത്തിലൂടെ സംഘടിപ്പിക്കുക എന്നതാണ് രാഷ്ട്രീയ പ്രചരണ ജാഥ കൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത്.

മെയ് രണ്ടിന് വൈകിട്ട് നാല് മണിക്ക് ഹൊസങ്കടിയില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പത്മനാഭന്‍ ജാഥ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പെര്‍ള, സീതാംഗോളി, നാരംമ്പാടി, മുള്ളേരിയ, ഉദുമ, ബന്തടുക്ക, പരപ്പ, നീലേശ്വരം, ചെറുവത്തൂര്‍, നടക്കാവ് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന ജാഥ മെയ് അഞ്ചിന് തൃക്കരിപ്പൂരില്‍ സമാപിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ബിജെപി ജില്ലാ പ്രസിഡണ്ട് പി. സുരേഷ്‌കുമാര്‍ ഷെട്ടി നയിക്കുന്ന രാഷ്ട്രീയ പ്രചരണ ജാഥ മെയ് 2ന് തുടങ്ങും

Keywords : BJP, Kasaragod, Kerala, Oommen Chandy, CPM, Hosangadi, P. Suresh Kumar Shetty. 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia