city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ പൂര്‍ണം; പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 13/10/2016) കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. വ്യാഴാഴ്ച രാവിലെ ആറ് മണിമുതല്‍ ആരംഭിച്ച ഹര്‍ത്താല്‍ വൈകുന്നേരം ആറ് മണിവരെ നിലനില്‍ക്കും. ബസുകള്‍ അടക്കമുള്ള പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. ചില സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും പലസ്ഥലങ്ങളിലും ഇത്തരം വാഹനങ്ങളും തടഞ്ഞുവരുന്നുണ്ട്.

കറന്തക്കാട്, നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപം, കടപ്പുറം തുടങ്ങിയ ഇടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. ഇതിന് പുറമെ ജില്ലയിലെ മറ്റു ബി ജെ പി കേന്ദ്രങ്ങളിലും വാഹനങ്ങള്‍ തടഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്. പുല്ലൂറിനടുത്തുള്ള പൊള്ളക്കട, കേളോത്ത്, മാവുങ്കാല്‍ കാഞ്ഞങ്ങാടിനടുത്ത കൊളവയല്‍, മാണിക്കോത്ത് എന്നിവിടങ്ങളിലെല്ലാം വാഹനങ്ങള്‍ തടയുന്നുണ്ട്. കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളും തുറന്നുപ്രവര്‍ത്തിച്ചില്ല.

കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകുന്നേരം കാസര്‍കോട് നഗരത്തിലും കാഞ്ഞങ്ങാട്ടും ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സൂചനയെതുടര്‍ന്ന് ജില്ലയിലെ സി പി എം - ബി ജെ പി ശക്തികേന്ദ്രങ്ങളില്‍ പോലീസ് അതീവ ജാഗ്രത പാലിച്ചുവരികയാണ്. അവിചാരിതമായുണ്ടായ ഹര്‍ത്താല്‍ ജനങ്ങളെ കടുത്ത ദുരിദത്തിലാഴ്ത്തി.
ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ പൂര്‍ണം; പലസ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു

Keywords: Kasaragod, Kerala, BJP, Harthal, Vehicle, Road, Murder, Police, Protest, BJP Harthal effects normal life in Kasargod 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia