ബി.ജെ.പി ഹര്‍ത്താലും അക്രമവും: നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Apr 1, 2012, 11:32 IST
കാസര്‍കോട്: കറന്തക്കാട്ടെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ ആറ് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സിറാമിക്‌സ് റോഡിലെ ബദറുദ്ദീന്‍, സലീം കൊല്ലമ്പാടി, അസ്ഹര്‍ അടുക്കത്ത്ബയല്‍ തുടങ്ങി ആറുപേര്‍ക്കെതിരെയാണ് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ. സുരേഷ് കുമാര്‍ ഷെട്ടിയുടെ പരാതിപ്രകാരം കേസെടുത്തത്.
ബി.ജെ.പി ഹര്‍ത്താലിനിടയില്‍ ശനിയാഴ്ച ശീതളപാനീയ കട എറിഞ്ഞ് തകര്‍ത്തതിന് രണ്ട് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡ് വ്യാപാര സമുച്ഛയത്തിലെ ദിനേശ് ഐസ്‌ക്രീം പാര്‍ലറിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. 20,000 രൂപയുടെ നഷ്ടമുണ്ട്. കടയുടമ എം.ടി.ദിനേശന്റെ പരാതിയില്‍ ചൂരിയിലെ മുഹമ്മദ് ഉനൈസ് അടക്കം ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തു. പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പ്രകാശ് സ്റ്റുഡിയോ എറിഞ്ഞ് തകര്‍ത്ത കേസില്‍ 54 ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അടുക്കത്ത്ബയലിലെ മാരാര്‍ജി മന്ദിരം കല്ലെറിഞ്ഞ് തകര്‍ത്തതിന് കെട്ടിടയുടമ കെ. നാരായണന്റെ പരാതിയിലും മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: BJP, Harthal, Clash, case, Kasaragod