ബി ജെ പിക്ക് പുതിയ ഓഫീസ്, മാറ്റത്തിനുള്ള മുന്നേറ്റമാകുമെന്ന് കെ പി ശ്രീശന്‍
Jun 30, 2017, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 30.06.2017) ജില്ലയില്‍ മാറ്റത്തിനുള്ള മുന്നേറ്റമായിരിക്കണം പുതിയ ചുവടുവെയ്‌പ്പെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍ പറഞ്ഞു. ബി ജെ പി ജില്ലാകമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം സാധ്യമാക്കാന്‍ ജില്ലയില്‍ ബി ജെ പി ഭരണരംഗത്തേക്ക് എത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഇതിലൂടെ സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന ലോകസഭ, നിയമസഭ തെരെഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ ബി ജെ പി പ്രതിനിധികള്‍ അധികാരത്തില്‍ എത്തിക്കാന്‍ ഓരോ പ്രവര്‍ത്തകനും പ്രയത്‌നിക്കണം. അതിനുള്ള പ്രതിജ്ഞയെടുത്ത് മുന്നോട്ട് പോകണമെന്ന് ശ്രീശന്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബി ജെ പി ജില്ല പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി നായക്ക്, ദേശീയ സമിതി അംഗം എം സഞ്ജീവ ഷെട്ടി, സംസ്ഥാന സമിതി അംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ. വി ബാലകൃഷ്ണ ഷെട്ടി, ജില്ല ജനറല്‍ സെക്രട്ടറിമാരായ എ വേലായുധന്‍, പി രമേഷ്, രാഷ്ട്രീയ സ്വയംസേവകസംഘം കാസര്‍കോട് താലൂക്ക് സംഘചാലക് ദിനേശന്‍ മഠപ്പുര, കണ്ണൂര്‍ വിഭാഗ് സഹ കാര്യവാഹ് എം തമ്പാന്‍, പ്രചാരക് ഗിരീഷ്, കാഞ്ഞങ്ങാട് ജില്ല പ്രചാരക് മനുമോഹന്‍, സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ. കരുണാകരന്‍, ജില്ല പ്രസിഡന്റ് ഗണപതി കോട്ടക്കണ്ണി, ബി എം എസ് ജില്ല ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍, ഹിന്ദു ഐക്യവേദി ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് വാമന ആചാര്യ, കാസര്‍കോട് ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ എ സി അശോക് കുമാര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ പി ഹരീഷ്, മീഡിയ സെല്‍ കണ്‍വീനര്‍ വിജയകുമാര്‍റായ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, BJP, Office, Inauguration, Programme, BJP district committee office inaugurated.