city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ സ്തംഭനം മറച്ചു വെയ്ക്കാന്‍ കേന്ദ്രത്തെ പഴിചാരി ഇടത് സര്‍ക്കാര്‍: അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 01/11/2016) റേഷന്‍ സ്തംഭനം മറച്ച് വെയ്ക്കാന്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞ് സ്വയം പരിഹാസ്യരാവുകയാണ് കേരള സര്‍ക്കാറെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ബേഡകം പഞ്ചായത്തില്‍ പെര്‍ളടുക്കയില്‍ റേഷന്‍ കടയ്ക്കു മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷന്‍ കടകള്‍ അടച്ചു പൂട്ടാനുള്ള സാഹചര്യം ഉണ്ടാക്കിയ പിണറായി വിജയന്‍ കേരള ജനതയെ വെല്ലുവിളിക്കുകയാണ്. പാവപ്പെട്ടവന്റെ ആശ്രയമായ സപ്ലൈയ്‌ക്കോയെ കേരള സര്‍ക്കാര്‍ 252 കോടി രൂപ സബ്‌സിഡി കൊടുക്കാതെ തകര്‍ക്കാനുള്ള സാഹചര്യം ഒരുക്കിയിരിക്കുന്നു. റേഷന്‍ വിതരണ സമ്പ്രദായം പരാജയം മറച്ചു വെച്ച് കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റം പറയുന്ന ഇടത് പക്ഷം സപ്ലൈകോയുടെ സ്തംഭനത്തെക്കുറിച്ച് മറുപടി പറയാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എടപ്പണി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.ടി. പുരുഷോത്തമന്‍, ഭാസ്‌ക്കരന്‍ പൊയിനാച്ചി, കെ.നാരായണന്‍, കമലാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ഹരീഷ് കരിവേടകം സ്വാഗതവും ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.
റേഷന്‍ സ്തംഭനം മറച്ചു വെയ്ക്കാന്‍ കേന്ദ്രത്തെ പഴിചാരി ഇടത് സര്‍ക്കാര്‍: അഡ്വ. കെ. ശ്രീകാന്ത്

Keywords:  Kasaragod, Kerala, Ration Shop, Adv.Srikanth, BJP, Dharna, BJP Dharna against LDF protests on Ration.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia