വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണം: ബി ജെ പി
Jul 20, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 20/07/2016) അടിക്കടിയുണ്ടാകുന്ന വൈദ്യുതി വിതരണ തടസത്തിന് പരിഹാരം കാണണമെന്ന് ബി ജെ പി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്തതും പ്രവര്‍ത്തനക്ഷമം അല്ലാത്തതുമായ ഇന്‍സുലേറ്ററുകളും വൈദ്യൂതി പോസ്റ്റുകളും പുനസ്ഥാപിക്കണമെന്ന് കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇടയ്ക്കിടയിക്കുണ്ടാകുന്ന വൈദ്യുതി തടസം ജനങ്ങളുടെ ദൈനംദിന ജീവിതം തന്നെ താളം തെറ്റിക്കുകയാണ്. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട ഉത്പാദന മേഖലയ്ക്ക് ഇതു മൂലം വലിയ നഷ്ടങ്ങളാണ് സംഭവിക്കുന്നത്. ഗുണനിലവാരമുള്ള സാധനങ്ങള്‍ ഉപയോഗിച്ച് അറ്റ കുറ്റപ്പണികള്‍ നടത്തി വൈദ്യുതി വിതരണത്തിലുണ്ടാകുന്ന ഇടയ്ക്കിടെയുള്ള തടസങ്ങള്‍ക്ക് പരിഹാരം കാണാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നിവേദനത്തില്‍ വ്യക്തമാക്കി.
നഗരസഭ കൗണ്‍സിലര്‍മാരായ രവീന്ദ്ര പൂജാരി, ദുഗ്ഗപ്പ, ശങ്കര ജെ പി നഗര്‍, കെ ജി മനോഹരന്‍, സുജിത്ത്, ജയപ്രകാശ്, മുന്‍ കൗണ്‍സിലര്‍ ചന്ദ്രശേഖരന്‍, ബി ജെ പി ജില്ലാ ട്രഷറര്‍ ജി ചന്ദ്രന്‍, നേതാക്കളായ ഗുരുപ്രസാദ് പ്രഭു, ഹരീഷ്, വരപ്രസാദ്, ശശി തുടങ്ങിയവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
Keywords : Kasaragod, BJP, Electricity, KSEB, Memorandum.