കാസര്‍കോട് സംഘര്‍ഷം: ജുഡീഷ്യല്‍ കമ്മീഷന്‍ പുനസ്ഥാപിക്കണം- ബി.ജെ.പി
Jul 24, 2013, 17:19 IST
കാസര്‍കോട്: ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിന്റെ മറവില്‍ കാസര്‍കോട്ട് നടന്ന സംഘര്‍ഷത്തിനിടെ ലീഗ് പ്രവര്‍ത്തകന്‍ പോലീസ് വെടിവെപ്പില്‍ മരിച്ച സംഭവത്തില്‍ അന്നത്തെ എസ്.പി. രാംദാസ് പോത്തന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ. അന്തിമ റിപോര്‍ട്ട് സമര്‍പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പുനസ്ഥാപിക്കണമെന്ന് ബി.ജെ.പി. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അക്രമത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുസ്ലീം ലീഗ് നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. കാസര്‍കോട് സംഘര്‍ഷം ലീഗ് നേതൃത്വത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ്. അക്രമത്തില്‍ പങ്കാളികളായവര്‍ക്കെതിരെ ഒരുതരത്തിലുള്ള നടപടിയും എടുത്തിട്ടില്ല.
അക്രമത്തില്‍ ലീഗ് നേതാക്കളുടെ പങ്ക് പുറത്തുവരുന്ന സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പിരിച്ചുവിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണന്‍ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കുടുംബത്തിന് രണ്ടു ലക്ഷം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത സര്‍ക്കാര്‍ അക്രമിയായ ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിന് അഞ്ചുലക്ഷം നല്‍കുകയാണ് ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു. ഇത് തിരിച്ചെടുക്കണം.
ബാലകൃഷ്ണന്‍ വധക്കേസ് പ്രതികളെ സംരക്ഷിച്ചത് ലീഗ് എം.എല്‍.എ
പി.ബി. അബ്ദുർ റസാഖാണെന്ന് ബാലകൃഷ്ണന്റെ പിതാവ് ആരോപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡി.സി.സി. നേതൃത്വം നിലപാട് വ്യക്തമാക്കണം. ജില്ലാ പ്രസിഡന്റ് പി. സുരേഷ് കുമാര്‍ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അക്രമത്തില്‍ സംസ്ഥാന സര്‍ക്കാരിനും മുസ്ലീം ലീഗ് നേതൃത്വത്തിനും പങ്കുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. കാസര്‍കോട് സംഘര്‍ഷം ലീഗ് നേതൃത്വത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ്. അക്രമത്തില്‍ പങ്കാളികളായവര്‍ക്കെതിരെ ഒരുതരത്തിലുള്ള നടപടിയും എടുത്തിട്ടില്ല.
അക്രമത്തില്‍ ലീഗ് നേതാക്കളുടെ പങ്ക് പുറത്തുവരുന്ന സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പിരിച്ചുവിട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണന്‍ വധക്കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കുടുംബത്തിന് രണ്ടു ലക്ഷം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്ത സര്‍ക്കാര്‍ അക്രമിയായ ലീഗ് പ്രവര്‍ത്തകന്റെ കുടുംബത്തിന് അഞ്ചുലക്ഷം നല്‍കുകയാണ് ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു. ഇത് തിരിച്ചെടുക്കണം.
ബാലകൃഷ്ണന്‍ വധക്കേസ് പ്രതികളെ സംരക്ഷിച്ചത് ലീഗ് എം.എല്‍.എ

Also Read:
കാസര്‍കോട് വെടിവെപ്പ്: റിട്ട. എസ്.പി. രാംദാസ് പോത്തന്‍ കുറ്റക്കാരനല്ലെന്ന് സി.ബി.ഐ
Keywords: B.J.P, Gun Aack, Lieus, Kasaragod, Press meet, Family, Cash, Police, Congress, High-Court, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.