നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നത് ഗൗരവമായി അന്വേഷിക്കമെന്ന് ബി ജെ പി
Jul 11, 2017, 21:10 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2017) ജില്ലയിലെ ബി ജെ പിയുടെ പ്രമുഖ നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമം നടക്കുന്നത് ഗൗരവമായി അന്വേഷിക്കണമെന്ന് ബി ജെ പി ജില്ലാ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി ജില്ലയിലെ പ്രമുഖ നേതാക്കളെ അപായപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. അടുത്തിടെ നടന്ന കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും ജില്ലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിയതാണെന്ന് അന്വേഷണത്തില്‍ വ്യക്തമാണ്.
ബി ജെ പി നേതാക്കളെ അപായപ്പെടുത്തി കലാപം സൃഷ്ടിക്കാനുളള ശ്രമമാണ് നടക്കുന്നത്. ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നതായി ബി ജെ പി നേതാക്കള്‍ ആരോപിച്ചു. പ്രമീള സി നായിക്, അഡ്വ. കെ ശ്രീകാന്ത്, എ വേലായുധന്‍, രവീശ തന്ത്രി കുണ്ടാര്‍, സുരേഷ് കുമാര്‍ ഷെട്ടി, പി രമേശ്, നഞ്ചില്‍ കുഞ്ഞിരാമന്‍, എം ബല്‍രാജ്, സദാനന്ദ റൈ, സുധാമ ഗോസാഡ, ഹരീഷ് നാരംപാടി തുടങ്ങിയ നേതാക്കള്‍ ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : BJP, Attack, Investigation, Leader, Police, Meet, Kasaragod, Clash.