'കന്നഡഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് രാഷ്ട്രപതി ഇടപെടണം'
Apr 22, 2013, 10:48 IST
കാസര്‍കോട്: കാസര്‍കോട്ടെ കന്നഡഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണത്തിന് രാഷ്ട്രപതി ഇടപെടണമെന്ന് ബി.ജെ.പി. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലം നേതാക്കളുടെ സംയുക്തയോഗം ആവശ്യപ്പെട്ടു. ഭാഷാന്യൂനപക്ഷക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനും പരിഹാരം കാണുന്നതിനും ഭരണഘടനയുടെ 350 (ബി) അനുസരിച്ച് പ്രത്യേക ഓഫീസറെ നിയമിക്കണം.
കന്നഡ വിഭാഗങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് നിലനില്‍ക്കുകയാണ്. ഭാഷാന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിന് രൂപീകരിച്ച സെല്ലുകള്‍ നോക്കുകുത്തികളായി. അവഗണന മൂലം സംസ്ഥാനം വിട്ടുപോകുന്ന സാഹചര്യമാണ് കന്നഡ വിഭാഗം അഭിമുഖീകരിക്കുന്നത്. ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് പി. സുരേഷ്‌കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. എം. സഞ്ജീവഷെട്ടി, സരോജ ആര്‍. ബള്ളാള്‍, സ്‌നേഹലത ദിവാകര്‍, പ്രമീള സി. നായ്ക്, എം.പി. രാമപ്പ, എം. ഷൈലജഭട്ട്, വിജയ്കുമാര്‍ റൈ, കെ.പി. വത്സരാജ്, എം. സുധാമ, അഡ്വ. നവീന്‍രാജ്, സദാശിവ ചേരോല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. കെ. ശ്രീകാന്ത് സ്വാഗതവും എസ്. കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Kannada, Language, Save, BJP, Statement, President, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News