city-gold-ad-for-blogger

ദാഇഷ് ബന്ധം: സമഗ്ര അന്വേഷണം വേണം- ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 09/07/2016) തൃക്കരിപ്പൂരില്‍ നിന്നും കാണാതായ മുസ്ലിം യുവതീ യുവാക്കളുടെ ദാഇഷ് ബന്ധവും, സമാനമായ മറ്റ് സംഭവങ്ങളും, തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും സമഗ്രമായി അന്വേഷിക്കണമെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു. സംഭവം അതീവ ഗൗരവമുള്ളതാണെന്നും നാടിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുടനീളമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും, പരിശീലനങ്ങള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മത പരിവര്‍ത്തനം ചെയ്ത് തീവ്രവാദ സംഘടനകളിലേക്കെത്തിക്കുന്നതിനെക്കുറിച്ചും അന്വേഷണം വേണം. ഇത്തരം സംഭവങ്ങളില്‍ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദാഇഷ് ബന്ധം: സമഗ്ര അന്വേഷണം വേണം- ബി ജെ പി


Related News: 

കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ സ്ത്രീകള്‍ അടക്കമുളളവര്‍ ദാഇഷില്‍ ചേര്‍ന്നതായി മാധ്യമറിപ്പോര്‍ട്ടുകള്‍

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia