city-gold-ad-for-blogger

'വരണാധികാരിയെ നിർബന്ധിക്കാൻ ശ്രമിച്ചു'; മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ബിജെപി മേഖല പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത്

BJP Kozhikode Zone President Adv K Sreekanth
Photo Credit: Facebook/ K Shreekanth Adv

● ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഇടപെടാൻ എംഎൽഎമാർക്ക് അവകാശമില്ലെന്ന് ബിജെപി.
● യുഡിഎഫ് അംഗം വൈകിയെത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
● നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് അഡ്വ. കെ ശ്രീകാന്ത്.
● ഡയാസിൽ കയറി കളക്ടറെ നിർബന്ധിക്കാൻ ശ്രമിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് ബിജെപി.\
● തദ്ദേശ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമെന്ന് വിമർശനം.

കാസർകോട്: (KasargodVartha) ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്, വരണാധികാരിയായ ജില്ലാ കളക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ എംഎൽഎമാരായ എ കെ എം അഷ്റഫും എൻ എ നെല്ലിക്കുന്നും ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ബിജെപി കോഴിക്കോട് മേഖല പ്രസിഡൻ്റ് അഡ്വ. കെ ശ്രീകാന്ത് ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്ത് യോഗം നടക്കുന്നതിനിടെ അതിൽ ഇടപെടാൻ എംഎൽഎമാർക്ക് യാതൊരു അവകാശവുമില്ല. യുഡിഎഫ് അംഗം വൈകി എത്തിയതിനെ തുടർന്ന് വോട്ടെടുപ്പിന് അവസരം നൽകിയില്ലെന്നതിൽ വരണാധികാരി എടുത്ത തീരുമാനം ചോദ്യം ചെയ്ത് യോഗത്തിനിടെ ഡയാസിൽ കയറി ജില്ലാ കളക്ടറെ നിർബന്ധിക്കാൻ ശ്രമിച്ചത് ഗുരുതരവും പ്രതിഷേധാർഹവുമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎമാരുടെ ഈ പ്രവർത്തനം തുറന്ന ജനാധിപത്യവിരുദ്ധ സമീപനമാണെന്നും ശ്രീകാന്ത് ആരോപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത് ജില്ലാ പഞ്ചായത്ത് യോഗത്തിലൂടെയാണ്. അതിൽ അഭിപ്രായം പറയാനും തീരുമാനങ്ങളിൽ പങ്കാളിയാകാനും അവകാശമുള്ളത് ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കു മാത്രമാണ്. 

സദസ്സിലുണ്ടായിരുന്ന എംഎൽഎമാർക്കും മറ്റ് മുസ്ലിം ലീഗ് നേതാക്കൾക്കും ആ യോഗത്തിൽ ഇടപെടാനോ വരണാധികാരിയുമായി ചർച്ച നടത്താനോ യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎൽഎമാർ ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കളുടെ നടപടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ശ്രീകാന്ത് പറഞ്ഞു. ജനപ്രതിനിധികളായ എംഎൽഎമാർ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ പക്വതയും ഉത്തരവാദിത്തബോധവും കാണിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ.

Article Summary: BJP demands criminal case against Muslim League MLAs for allegedly obstructing Kasaragod Collector.

#Kasaragod #MuslimLeague #BJP #DistrictCollector #KeralaPolitics #LocalBodyElection

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia