city-gold-ad-for-blogger

ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ എം.എല്‍.എ ഗള്‍ഫ് സുഖവാസത്തില്‍-അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 26.04.2014) കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ ഒന്ന് ഇടപെടല്‍ പോലും നടത്താതെ സുഖവാസത്തിലുള്ള എം.എല്‍.എ എന്‍.എ. നെല്ലിക്കുന്ന് നാടിന് ഭാരമാണെന്ന് ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സി.കെ ശ്രീകാന്ത്‌ പറഞ്ഞു.


നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒളിച്ചോടുന്ന എന്‍.ആര്‍.ഐ എം.എല്‍.എ യാണ് കാസര്‍കോട് മണ്ഡലത്തിലുള്ളത്. ജനങ്ങളെ ഇത്രയധികം വെല്ലുവിളിക്കുന്ന മറ്റൊരു എം.എല്‍.എയും കാസര്‍കോട് ഉണ്ടായിട്ടില്ല.

ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോള്‍ എം.എല്‍.എ ഗള്‍ഫ് സുഖവാസത്തില്‍-അഡ്വ. കെ. ശ്രീകാന്ത്ഗള്‍ഫ് സുഖവാസം അവസാനിപ്പിച്ച് എം.എല്‍.എ എത്രയും പെട്ടെന്ന് നാട്ടിലെത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ജില്ലയില്‍ ബദല്‍ സംവിധാനം ഒരുക്കാതെ വൈദ്യുതി തടസ്സം ഉണ്ടാക്കിയതില്‍ കെ.എസ്.ഇ.ബിയും സര്‍ക്കാരും  കുറ്റക്കാരാണ്. ജില്ലയിലെ പ്രതിപക്ഷ എം.എല്‍.എ മാരും പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ വീഴ്ചവരുത്തി.

നഗരത്തില്‍ കുടിവെള്ള വിതരണം നടത്തുന്നതില്‍ വീഴ്ചവരുത്തിയതില്‍ പ്രതിഷേധിച്ചും കുടിവെള്ളം ആവശ്യപ്പെട്ടും ഞായറാഴ്ച രാവിലെ പത്തിന് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
അദ്ധ്യാപികയെ ക്ലാസ് മുറിക്കുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു

Keywords: Kasaragod, MLA, Drinking Water, N.A Nellikkunnu, Gulf, BJP General secretary, KSEB, House, 

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia