city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഗരസഭയില്‍ വികസനം അട്ടിമറിക്കാന്‍ ബിജെപി ഗുണ്ടായിസം കാട്ടുന്നു; എ അബ്ദുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 28/01/2017) നഗരസഭയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി നഗര ഭരണം സ്തംഭിപ്പിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ബിജെപി ഗുണ്ടായിസം കാട്ടുകയാന്നെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുര്‍ റഹ്മാന്‍ പ്രസ്താവിച്ചു.

നഗരസഭ നടപ്പിലാക്കിയ വനിത ഭവന പുനരുദ്ധാരണ പദ്ധതിയില്‍ തിരിമറി നടന്നിട്ടുണ്ടങ്കില്‍ അതില്‍ ബിജെപിക്കും മറ്റു കക്ഷികള്‍ക്കും പങ്കുണ്ടാകും. ബിജെപി സിപിഎം കക്ഷികളുടെ അംഗങ്ങള്‍ പ്രതിധാനം ചെയ്യുന്ന വാര്‍ഡുകളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്, പദ്ധതി നടത്തിപ്പില്‍ അപാകതകളും ന്യൂനതകളും സംഭവിച്ചിട്ടുണ്ടെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് അതു അന്വേഷിച്ചുവരികയാണ്.

നഗരസഭയില്‍ വികസനം അട്ടിമറിക്കാന്‍ ബിജെപി ഗുണ്ടായിസം കാട്ടുന്നു; എ അബ്ദുര്‍ റഹ് മാന്‍

അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുന്നതും ചെയര്‍പേഴ്‌സനേയും വനിതാ അംഗങ്ങളേയും കയ്യേറ്റം ചെയ്യുന്നതും തെമ്മാടിത്തരമാണ്. കൗണ്‍സില്‍ യോഗങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിനും മറ്റും ചില ചട്ടങ്ങളുണ്ട്. അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കയ്യൂക്ക് കൊണ്ട് നിയമങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് വിവരക്കേടാണ്.

വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തി കോടിക്കണക്കില്‍ രൂപയുടെ വിവിധ പ്രവര്‍ത്തികള്‍ക്ക് രൂപം നല്‍കി നടപടി ക്രമങ്ങള്‍ പാലിച്ച് മാര്‍ച്ച് മാസത്തോടെ വികസന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളനഗരസഭ ഭരണ സമിതിയുടെ ശ്രമം അട്ടിമറിക്കാന്‍ വേണ്ടിയാണ് ബിജെപി കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുന്നതും കയ്യാങ്കളി നടത്തുന്നതും.

ഇതിന് ഒട്ടനവധി ക്രിമിനല്‍ കേസുകളിലെ പിടികിട്ടാ പുള്ളികളാണ് നേതൃത്വം നല്‍കുന്നത്. ബിജെപിയിലെ ഒരു വിഭാഗത്തിന്റെ ഹിഡന്‍ അജണ്ട നടപ്പിലാക്കുന്നതിന് വേണ്ടി നഗരസഭ ചെയര്‍പേഴ്‌സനേയും മറ്റു അംഗങ്ങളേയും ഭീഷണിപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചാല്‍ നോക്കി നില്‍ക്കാന്‍ കഴിയില്ല. ഇത് സംബന്ധിച്ചുള്ള മുഴുവന്‍ പ്രത്യാഘാതങ്ങള്‍ക്കും ബിജെപി മാത്രമായിരിക്കും ഉത്തരവാദികളെന്ന് അബ്ദുര്‍ റഹ് മാന്‍ മുന്നറിയിപ്പു നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, BJP, Muslim-League, CPM, Complaint, Case, investigation, BJP creates goons acts in Municipality: A Abdul Rahman.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia