ബിജെപി- സിപിഎം സംഘര്‍ഷം; പോലീസ് മൂന്നു കേസുകളെടുത്തു
Nov 1, 2016, 11:00 IST
സീതാംഗോളി: (www.kasargodvartha.com 01/11/2016) സീതാംഗോളി മുഖാരികണ്ടത്ത് ബി.ജെ.പി- സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സി പി എം പ്രവര്‍ത്തകന്‍ ശരത് കുമാറിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകനായ രവി ചന്ദ്രയ്‌ക്കെതിരെയും ബി ജെ പി പ്രവര്‍ത്തകനായ രവി ചന്ദ്രയുടെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ ശ്യാം, സുജിത്ത് ശ്യാം, സുബിന്‍ തുടങ്ങിയവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
എടനാട് കോരിമൂലയില്‍ സ്ഥാപിച്ചിരുന്ന സി പി എമ്മിന്റെ സ്തൂപം തകര്‍ത്ത സംഭവത്തില്‍ യതീഷ്, ഹര്‍ഷരാജ്, അഭിലാഷ് തുടങ്ങി 10 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനം പിന്നീട് രാഷ്ട്രീയ സംഘര്‍ഷമായി മാറുകയായിരുന്നു.

Related News:
Keywords: Kasaragod, Kerala, Seethangoli, BJP, CPM, case, Investigation, Clash, BJP- CPM conflict: police 3 cases registered.