ബിജെപി- സിപിഎം സംഘര്‍ഷം; സിപിഎമ്മിന്റെ സ്തൂപം തകര്‍ത്തു, മര്‍ദനമേറ്റ് യുവാവ് ആശുപത്രിയില്‍
Oct 31, 2016, 10:08 IST
സീതാംഗോളി: (www.kasargodvartha.com 31/10/2016) സീതാംഗോളി മുഖാരികണ്ടത്ത് ബി.ജെ.പി - സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. സിപിഎമ്മിന്റെ സ്തൂപവും ഡിവൈഎഫ്‌ഐയുടെയും സിഐടിയുവിന്റെയും കൊടിമരവും തകര്‍ത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവം.
രണ്ട് യുവാക്കള്‍ തമ്മിലുണ്ടായ സംഘട്ടനം പിന്നീട് രാഷ്ട്രീയ സംഘര്‍ഷമായി മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ സുജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റതായി റിപോര്‍ട്ടുണ്ട്. സുജിത്തിനെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് കുമ്പള പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

Keywords: Kasaragod, Kerala, Seethangoli, Attack, BJP, Assault, CPM, Clash, Police, case, hospital, Injured, BJP- CPM Conflict in Seethangoli.