സി പി എം- ബി ജെ പി സംഘര്‍ഷം: ഹൊസ്ദുര്‍ഗ് പോലീസ് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
Feb 16, 2016, 11:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/02/2016) അജാനൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലുണ്ടായ സി പി എം - ബി ജെ പി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഹൊസ്ദുര്‍ഗ് പോലീസ് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ടെണ്ണം വധശ്രമക്കേസുകളാണ്. കൊളവയല്‍, ഇട്ടമ്മല്‍, ചിത്താരി, ചാമുണ്ഡിക്കുന്ന്, രാവണീശ്വരം തുടങ്ങിയ ഭാഗങ്ങളിലാണ് സി പി എം- ബി ജെ പി സംഘര്‍ഷം ഉടലെടുത്തത്.
അക്രമത്തില്‍ പതിനൊന്നോളം പേര്‍ക്കാണ് പരിക്കേറ്റത്. നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റവര്‍ മംഗളൂരു ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ചികില്‍സയിലാണ്. മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും സ്വകാര്യാശുപത്രികളിലും ചികില്‍സയില്‍ കഴിയുന്നുണ്ട്.
രാവണീശ്വരം തണ്ണോട്ട് ബി ജെ പി ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് തിങ്കളാഴ്ച കാഞ്ഞങ്ങാട് ഗവ. റസ്റ്റ് ഹൗസില്‍ ജില്ലാപോലീസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ സമാധാനയോഗം തീരുമാനമെടുത്തിട്ടുണ്ട്. അതിനിടെ അക്രമക്കേസുകളിലെ പ്രതികളെ പിടികൂടുന്നതിന് പോലീസ് റെയ്ഡ് ശക്തമാക്കി.
Keywords: BJP-CPM clash: 15 cases registered, Kanhangad, kasaragod, CPM, BJP, case, Clash.