Allegation | മഞ്ചേശ്വരം കോഴക്കേസ്: വെളിവായത് ബിജെപി-സിപിഎം അന്തർധാരയെന്ന് കല്ലട്ര മാഹിൻ ഹാജി; പ്രതിഷേധ പ്രകടനം നടത്തി മുസ്ലിം യൂത്ത് ലീഗ്
● ബിജെപി നേതാക്കളെ വെറുതെ വിട്ടത് സിപിഎം-ബിജെപി അന്തർധാരയുടെ ഭാഗം.
● മുസ്ലിം യൂത്ത് ലീഗ് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു.
കാസർകോട്: (KasargodVartha) 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ. സുരേന്ദ്രനെതിരെയുള്ള കോഴക്കേസ് ഒതുക്കിതീർത്തത് ബിജെപിയും സിപിഎമ്മും ചേർന്നുള്ള ഒരു അന്തർധാരയുടെ ഭാഗമാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ആരോപിച്ചു.
ഈ കേസിൽ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കാൻ സഹായിക്കുന്ന വിധത്തിൽ ദുർബലമായ അന്തിമറിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി, പോലീസ് സേനയിലെ ആർഎസ്എസ് വത്ക്കരണത്തിന്റെ തെളിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
'ജനാധിപത്യപരമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായ ഒരു സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി കോഴയും നൽകിയിട്ടും അതിനെതിരെ ചെറുവിരലനക്കാൻ സംസ്ഥാനത്തെ ക്രമസമാധാനപാലകർക്ക് സാധിക്കുന്നില്ലെങ്കിൽ ഭരണ വ്യവഹാരം അപകടകരമായ സ്ഥിതിയിലെത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെയും കോടതി വെറുതെ വിട്ട വിധിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നഗരത്തിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഇത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീർ ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ്, നൗഫൽ തായൽ, ജലീൽ തുരുത്തി, ഖലീൽ സിലോൺ, അജ്മൽ തളങ്കര, മുസമ്മിൽ ഫിർദൗസ് നഗർ, ഫിറോസ് അഡ്ക്കത്ത് ബയൽ, കലന്തർ ഷാഫി ചെമ്മനാട്, റഷീദ് ഗസ്സാലി നഗർ, ഇഖ്ബാൽ ബാങ്കോട്, സിദ്ധീഖ് ചക്കര, അനസ് കണ്ടത്തിൽ, മുസ്താഖ് ചേരങ്കൈ, ബഷീർ കടവത്ത്, ഹനീഫ ദീനാർനഗർ, ഇർഷാദ് ഹുദവി, ലത്തീഫ് കൊല്ലമ്പാടി, ഷമീർ അണങ്കൂർ, ഹാഷിം പോപ്പുലർ, ബഷീർ ചേരങ്കൈ, ഹാഷിം പി.എച്ച്, കബീർ ചേരങ്കൈ, താജു ബെൽക്കാട്, നൗഫൽ നെല്ലിക്കുന്ന്, അസീം നെല്ലിക്കുന്ന്, മുജീബ് തായലങ്ങാടി, ഫിറോസ് ഗസ്സാലി, ശിഹാബ് പുണ്ടൂർ കാമിൽ ബാങ്കോട് തുടങ്ങിയവർ നേതൃത്വം നൽകി.
#ManjeshwaramBriberyCase #KeralaPolitics #BJP #CPI(M) #MuslimYouthLeague #India #Corruption #Justice