city-gold-ad-for-blogger

പൈവളിഗെയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഎം വട്ടപൂജ്യമാകും: ബിജെപി

കാസര്‍കോട്: (www.kasargodvartha.com 23/12/2015) ബിജെപി ഭരണത്തിലേറാതിരിക്കാന്‍ പാര്‍ട്ടി നിലപാടുകള്‍ മറന്ന് കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ എല്‍ഡിഎഫ് സ്ഥാനങ്ങള്‍ രാജിവെച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇപ്രാവശ്യം മഞ്ചേശ്വരത്തും ബെള്ളൂരിലും പോലെ എല്‍ഡിഎഫ് വട്ടപ്പൂജ്യമായി തീരുമെന്ന് ബിജെപി ജില്ല പ്രസിഡണ്ട് പി. സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു. പൈവളിഗെ പഞ്ചായത്തില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ ഒറ്റകക്ഷിയെന്ന നിലയില്‍ ഭൂരിപക്ഷമുള്ള ബിജെപി അധികാരത്തില്‍ വരാതിരിക്കാനായിട്ടാണ് സിപിഎം കോണ്‍ഗ്രസിന്റെ വോട്ട് വാങ്ങിയത്. ഇടത് - വലത് മുന്നണികള്‍ പരസ്പരം പഴിചാരി വോട്ട് വാങ്ങി വിജയിച്ചത് ഇതിനാണോയെന്ന് അണികള്‍ ചോദിച്ച് തുടങ്ങിയിരിക്കുന്നു. ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ വോട്ടുവാങ്ങി പഞ്ചായത്തുകളില്‍ അധികാരസ്ഥാനങ്ങള്‍ പങ്കിട്ടെടുക്കരുതെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാട്. ഈ നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ സ്ഥാനങ്ങള്‍ രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎം തയ്യാറുണ്ടോയെന്ന് സുരേഷ് കുമാര്‍ ഷെട്ടി ചോദിച്ചു.

ബിജെപിയുടെ എട്ട് പഞ്ചായത്തംഗങ്ങളും രാജിവെച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ്. കോണ്‍ഗ്രസുമായി ചേര്‍ന്ന് കഴിഞ്ഞ പ്രാവശ്യം ബെള്ളൂരില്‍ പ്രസിഡണ്ട് സ്ഥാനത്ത് ഇരുന്നത് സിപിഎമ്മാണ്. ഇപ്രാവശ്യം ഒരു സീറ്റ് പോലും സിപിഎമ്മിന് ലഭിച്ചില്ല. ഇതേ ഗതിയാണ് അടുത്ത തവണ പൈവളിഗെയിലും സംഭവിക്കാന്‍ പോകുന്നത്. മഞ്ചേശ്വരം അയ്യര്‍കട്ടയിലെ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ 23 ഭൂരിപക്ഷത്തില്‍ നിന്നും 69 ലേക്ക് ഉയര്‍ന്നത് എല്‍ഡിഎഫ് യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ജനങ്ങള്‍ മനസിലാക്കിയതുകൊണ്ടാണ്. വൈവളിഗെയില്‍ ഇനി ഒരു തെരഞ്ഞെടുപ്പുകൂടി നടന്നാല്‍ സിപിഎം വട്ടപൂജ്യമാകുമെന്നും ബിജെപി മുഴുവന്‍ സീറ്റിലും വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി സംരക്ഷിക്കുന്ന സിപിഎം ദേശീയ തലത്തില്‍ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പെട്ട നഷണല്‍ ഹെറാള്‍ഡ് കേസിലും മൗനം പാലിക്കുന്നതായി ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ബിജെപി ഭരിച്ച പൈവളിഗെ പഞ്ചായത്തിന് അഴിമതിമുക്ത പഞ്ചായത്തെന്ന അവാര്‍ഡ് ലഭിച്ചിരുന്നു. ഇതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതും. ബിജെപിയുടെ അഴിമതി വിമുക്ത പഞ്ചായത്തിനെ മാസങ്ങളുടെ ഭരണം കൊണ്ട് അവിഹിത കൂട്ടുകെട്ട് ഭരണം അഴിമതി പഞ്ചായത്താക്കി മാറ്റുന്നത് കാണേണ്ടിവരുമെന്നും ശ്രീകാന്ത് പറഞ്ഞു.

യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ. ശ്രീകാന്ത്, പുഷ്പ അമെക്കള, ബ്ലോക്ക് അംഗങ്ങളായ സദാശിവ വോര്‍ക്കാടി, പ്രസാദ് റൈ കയ്യാര്‍, പൈവളിഗെ പഞ്ചായത്തംഗങ്ങളായ താരാ വി ഷെട്ടി, ഭവ്യ, ജയലക്ഷ്മി ഭട്ട്, കിശോര്‍, ഗണേശ്, ഹരീഷ് ബൊട്ടാരി, സുബ്രഹ്മണ്യ ഭട്ട്, രാജീവി ടി റൈ എന്നിവരെ ആദരിച്ചു. സദാനന്ദ ഷെട്ടി കൊമ്മണ്ട അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ശ്രീകാന്ത്. സരോജ ആര്‍ ബള്ളാല്‍, ഹരിശ്ചന്ദ്ര എം, പി.ആര്‍.സുനില്‍, ധനഞ്ചയന്‍ മധൂര്‍, എ.കെ.കയ്യാര്‍, സദാശിവ വോര്‍ക്കാടി, മണികണ്ഠ റൈ, ബാബു കുബണൂര്‍, പുഴ്പ അമെക്കള എന്നിവര്‍ സംസാരിച്ചു. ഹരിനാഥ് ഷാ സ്വഗതവും സുബ്രഹ്മണ്യ ഭട്ട് നന്ദിയും പറഞ്ഞു.

പൈവളിഗെയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നാല്‍ സിപിഎം വട്ടപൂജ്യമാകും: ബിജെപി

Keywords : Paivalika, BJP, CPM, Election-2015, Kasaragod, Vote, BJP Conference in Paivalige.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia