പി.എസ്.സിക്ക് മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു; വിജയമെന്ന് ബി.ജെ.പി
Jun 18, 2013, 11:23 IST
കാസര്‍കോട്: പി.എസ്.സി പരീക്ഷയ്ക്ക് മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ ഉത്തരവ് പിന്‍വലിച്ചു. കാസര്‍കോട്ട് ബി.ജെ.പി ഏറ്റെടുത്ത സമരത്തിന്റെ ഭാഗമായാണ് ഉത്തരവ് പിന്‍വലിക്കേണ്ടി വന്നതെന്നും ഇത് കാസര്‍കോട്ടെ ജനങ്ങളുടെ വിജയമാണെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് സുരേഷ് കുമാര്‍ ഷെട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുമ്പുള്ള അതേ ഉത്തരവ് നിലനിര്‍ത്തി കൊണ്ടാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ പത്തു വര്‍ഷത്തിനുള്ളില്‍ മലയാളം പരീക്ഷ പാസായാല്‍ മതിയെന്ന മുന്‍ ഉത്തരവാണ് ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ബി.ജെ.പി ജില്ലാ നേതൃത്വം പി.എസ്.സി പരീക്ഷ നടത്തുന്നത് തടഞ്ഞ് കൊണ്ട് പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി പരീക്ഷയുടെ ഉത്തരക്കടലാസുകളും മറ്റും പി.എസ്.സി ഓഫീസ് ഉപരോധിച്ച് കീറിയെറിഞ്ഞിരുന്നു. കന്നട വിഭാഗക്കാരടക്കമുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമായാതോടെയാണ് പുതിയ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരും പി.എസ്.സിയും നിര്‍ബന്ധിതരായതെന്ന് സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു.
ഭാവിയിലും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി കന്നട മേഖലയിലെ എല്ലാ വിഭാഗ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ഇറക്കുന്നതിന് മുമ്പു തന്നെ ബന്ധപ്പെട്ട എല്ലാവരുമായി പ്രശ്‌നം ചര്‍ച ചെയ്തിരുന്നുവെങ്കില്‍ പി.എസ്.സി. പരീക്ഷ തടയുന്നതടക്കമുള്ള പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും സുരേഷ് കുമാര്‍ ഷെട്ടി ചൂണ്ടിക്കാട്ടി.
ഉത്തരവ് പിന്‍വലിക്കുമെന്ന് തോന്നിയ സാഹചര്യത്തില്‍ സി.പി.എം വൈകി ഇക്കാര്യത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചതായും സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു. മറ്റു നിര്‍വാഹമൊന്നും ഇല്ലാത്തത് കൊണ്ടാണ് പി.എസ്.സി പരീക്ഷ തടയേണ്ടിവന്നത്. സമരം അക്രമ ശക്തമാകാന്‍ ബി.ജെ.പി ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു.
കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം അടുത്ത വേനലിന് മുമ്പ് പരിഹരിച്ചില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബി.ജെ.പി തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാകരന്‍ കമ്മീഷനെയും കുടിവെള്ള പ്രശ്‌നം രേഖാമൂലം ബി.ജെ.പി ബോധ്യപ്പെടുത്തിയിരുന്നു.
മുമ്പുള്ള അതേ ഉത്തരവ് നിലനിര്‍ത്തി കൊണ്ടാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പി.എസ്.സി വഴി ജോലിയില്‍ പ്രവേശിക്കുന്നവര്‍ പത്തു വര്‍ഷത്തിനുള്ളില്‍ മലയാളം പരീക്ഷ പാസായാല്‍ മതിയെന്ന മുന്‍ ഉത്തരവാണ് ഇപ്പോള്‍ നിലനിര്‍ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവിനെതിരെ ബി.ജെ.പി ജില്ലാ നേതൃത്വം പി.എസ്.സി പരീക്ഷ നടത്തുന്നത് തടഞ്ഞ് കൊണ്ട് പ്രക്ഷോഭത്തിന് തുടക്കമിട്ടിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പി.എസ്.സി പരീക്ഷയുടെ ഉത്തരക്കടലാസുകളും മറ്റും പി.എസ്.സി ഓഫീസ് ഉപരോധിച്ച് കീറിയെറിഞ്ഞിരുന്നു. കന്നട വിഭാഗക്കാരടക്കമുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമായാതോടെയാണ് പുതിയ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാരും പി.എസ്.സിയും നിര്‍ബന്ധിതരായതെന്ന് സുരേഷ് കുമാര്‍ ഷെട്ടി പറഞ്ഞു.
ഭാവിയിലും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് തടയുന്നതിനായി കന്നട മേഖലയിലെ എല്ലാ വിഭാഗ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ഇറക്കുന്നതിന് മുമ്പു തന്നെ ബന്ധപ്പെട്ട എല്ലാവരുമായി പ്രശ്‌നം ചര്‍ച ചെയ്തിരുന്നുവെങ്കില്‍ പി.എസ്.സി. പരീക്ഷ തടയുന്നതടക്കമുള്ള പ്രക്ഷോഭങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു പിന്തുണയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും സുരേഷ് കുമാര്‍ ഷെട്ടി ചൂണ്ടിക്കാട്ടി.

കാസര്‍കോട്ടെ ഉപ്പുവെള്ള പ്രശ്‌നം അടുത്ത വേനലിന് മുമ്പ് പരിഹരിച്ചില്ലെങ്കില്‍ അതിശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബി.ജെ.പി തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു. പ്രഭാകരന്‍ കമ്മീഷനെയും കുടിവെള്ള പ്രശ്‌നം രേഖാമൂലം ബി.ജെ.പി ബോധ്യപ്പെടുത്തിയിരുന്നു.
Keywords: PSC, Malayalam, BJP, Press meet, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.