city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ വര്‍ഗീയ കേസുകളില്‍പെട്ട ലീഗ് നേതാക്കളെ ഒഴിവാക്കാന്‍ ചെന്നിത്തല ഇടപെട്ടു: ബിജെപി

കാസര്‍കോട്: (www.kasargodvartha.com 10/03/2015) ജില്ലയിലെ വര്‍ഗീയ സംഘര്‍ഷ കേസുകളില്‍പെട്ട മുസ്ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും കേസില്‍നിന്നും ഒഴിവാക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെട്ടതായി ബിജെപി ജില്ലാ സെക്രട്ടറി പി. സുരേഷ്‌കുമാര്‍ ഷെട്ടി ആരോപിച്ചു. ആര്‍എസ്എസ് ജില്ലാ സാംഘികില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിയുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത ബോവിക്കാനം, പൊവ്വല്‍ പ്രദേശങ്ങളിലെ മുസ്ലിം ലീഗ് നേതാക്കളെയും പ്രവര്‍ത്തകരേയുമാണ് ആഭ്യന്തരമന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

പോലീസിന്റെ കണ്‍മുന്നില്‍ നടന്ന പല അക്രമങ്ങളിലും എടുത്ത കേസുകള്‍ അട്ടിമറിക്കപ്പെടുന്നു. സത്യസന്ധമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ഥലംമാറ്റ ഭീഷണി നടത്തുന്നു. വധശ്രമത്തിന് വകുപ്പിട്ട് കേസെടുക്കേണ്ട അക്രമണ കേസുകള്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യം ലഭിക്കുന്ന തരത്തിലാണ് എടുത്തിട്ടുള്ളത്.

ജില്ലയിലെ പോലീസ് വകുപ്പ് മുസ്ലിം ലീഗിന്റെ പിണിയാളുകളായി മാറി ഹിന്ദുക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ജില്ലയിലെ പല ക്ഷേത്രങ്ങളിലും നൂറ്റാണ്ടുകളായി നടത്തപ്പെടുന്ന ആചാരാനുഷ്ഠാനങ്ങളെ ഇതുവരെയില്ലാത്തവിധം പോലീസ് ചോദ്യം ചെയ്ത് തുടങ്ങി. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ പോലീസിനെതിരെ ശക്തമായ ജനകീയ സമരത്തിന് ബിജെപി തയ്യാറാകുമെന്നും പി. സുരേഷ്‌കുമാര്‍ഷെട്ടി പറഞ്ഞു.

ക്ഷേത്രത്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് മുസ്ലിം ലീഗ് നേതാവ് അബ്ദുര്‍ റഹ് മാന്‍ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന സമിതിയംഗം് പി. രമേഷ് വ്യക്തമാക്കി. വാസ്തവവിരുദ്ധമായ പ്രസ്താവന നടത്തിയ അബ്ദുര്‍ റഹ് മാന്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന മല്ലികാര്‍ജുന ക്ഷേത്ര പാരമ്പര്യത്തെയും വിശ്വാസത്തെയുമാണ് ചോദ്യം ചെയ്തതെന്നും പി. രമേഷ് ചൂണ്ടിക്കാട്ടി.

ഇത്തരത്തില്‍ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരെ തരംതാണ പ്രസ്താവന നടത്തുന്ന പ്രവണത ആര്‍ക്കും ഗുണം ചെയ്യില്ല. അനാവശ്യ ആരോപണങ്ങള്‍ നടത്തി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ലീഗ് നേതാവിന്റെ ഗൂഢ തന്ത്രത്തിന്റെ ഭാഗമായാണ് ക്ഷേത്ര ആചാരങ്ങള്‍ക്കെതിരെയുള്ള പ്രസ്താവന. ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിടും.

മല്ലികാര്‍ജുന ക്ഷേത്രത്തിലെ ഉത്സവത്തിന് തിടമ്പ് എഴുന്നള്ളിച്ച് പൂജിക്കാറുള്ള തറയുടെ കല്ലുകള്‍ കുറച്ചുകാലമായി ഇളകിയ നിലയിലായിരുന്നു. എന്നാല്‍ ഒരാഴ്ച മുമ്പ് തറയില്‍ കല്ലുകള്‍കെട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് തറ നിര്‍മാണം അനാവശ്യമാണെന്ന് ആരോപിച്ച് അബ്ദുര്‍ റഹ് മാന്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കുകയായിരുന്നു. വസ്തുത എന്താണെന്ന് പോലും അന്വേഷിക്കാതെ കലക്ടര്‍ തറനിര്‍മാണം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് ഇറക്കുകയായിരുന്നുവെന്നും ഇതിന് മുനിസിപ്പാലിറ്റിയിലെ റവന്യു ഉദ്യോഗസ്ഥരും കൂട്ടുനിന്നതായും ബി.ജെ.പി ആരോപിക്കുന്നു.

ക്ഷേത്രത്തിലെ കാണിപ്പണം സര്‍ക്കാറിലേക്ക് കൊണ്ടുപോകുമ്പോള്‍ ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ തന്നെ ഇടപെട്ട് തടസം നില്‍ക്കുന്നത് വൈരുദ്ധ്യമാണ്. നേരത്തെ കെഎസ്ആര്‍ടിസി പരിസരത്ത് സ്വകാര്യവ്യക്തി സര്‍ക്കാറിലേക്ക് നല്‍കിയ സ്ഥലത്തെ സംബന്ധിച്ചും അബ്ദുര്‍ റഹ് മാന്‍ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇവിടെ സ്ഥിതി ചെയ്യുന്ന നാഗത്തറ സ്ഥലം കയ്യേറി നിര്‍മിച്ചതാണെന്ന ആരോപണവുമായി ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനായിരുന്നു ശ്രമം. എന്നാല്‍ വിഷയം കെട്ടിച്ചമച്ചതാണെന്ന സത്യം പുറത്തായതോടെ ഈ ശ്രമം പരാജയപ്പെട്ടു. വീണ്ടും പുതിയ ആരോപണവുമായി ജനശ്രദ്ധയാകര്‍ഷിക്കാനാണ് അബ്ദുര്‍ റഹ് മാന്റെ ശ്രമം.

മല്ലികാര്‍ജുന ക്ഷേത്രത്തിനോട് ചേര്‍ന്ന തറ നിര്‍മാണത്തിന് എതിരായി കലക്ടര്‍ ഇറക്കിയ ഉത്തരവ് ഉത്തരവ് റദ്ദാക്കണമെന്നും പി. രമേശ് ആവശ്യപ്പെട്ടു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജില്ലയിലെ വര്‍ഗീയ കേസുകളില്‍പെട്ട ലീഗ് നേതാക്കളെ ഒഴിവാക്കാന്‍ ചെന്നിത്തല ഇടപെട്ടു: ബിജെപി

Keywords : Kasaragod, Kerala, BJP, Muslim-league, Leader, Case, Accuse, Police, Investigation. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia