city-gold-ad-for-blogger

ജ്യോതിഷ് വധശ്രമം: അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കം- ബിജെപി

കാസര്‍കോട്: ജ്യോതിഷ് വധശ്രമക്കേസ് ഗൂഢാലോചന അന്വേഷിക്കാതെ അവസാനിപ്പിക്കുന്നതിനുള്ള നീക്കം നടക്കുകയാണെന്ന് ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് പി.രമേഷ് ആരോപിച്ചു. ജ്യോതിഷിനെ വധിക്കാന്‍ വിദേശപണം ഒഴുക്കിയിട്ടുണ്ടെന്ന് പോലീസിന് ബോധ്യപ്പെട്ടതാണ്. ഗൂഢാലോചനയില്‍ ജില്ലയിലെ ലീഗ് നേതാവിന്റെ മകനും പങ്കുണ്ട്. ഗൂഢാലോചനക്കാര്‍ക്കെതിരെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടും നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്.
ജ്യോതിഷ് വധശ്രമം: അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കം- ബിജെപി

ജില്ലയിലെ ഉന്നത പോലീസ് അധികാരിയുടെ അനുവാദത്തോടെയാണ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നത്. ജില്ലയിലെ ക്രമസമാധാനത്തിന് നിയമ നടപടികള്‍ കാര്യക്ഷമമാക്കാതെ ചെപ്പടിവിദ്യകള്‍ കാട്ടി ഇമേജുണ്ടാക്കാനാണ് പോലീസ് മേധാവിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Keywords: Kerala, BJP, Jyothish, P. Ramesh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia