city-gold-ad-for-blogger
Aster MIMS 10/10/2023

വനിതാ മതിലിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികളെ പിരിച്ചു വിട്ടാല്‍ നേരിടും: ബിജെപി

കാസര്‍കോട്: (www.kasargodvartha.com 31.12.2018) വനിതാ മതിലിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികളെ പിരിച്ചു വിട്ടാല്‍ ജനാധിപത്യരീതിയില്‍ നിയമപരമായി നേരിടുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികള്‍ സംസ്ഥാന സര്‍ക്കാറിന്റെ അടിമകളല്ല. മതിലിലില്‍ പങ്കെടുത്തില്ലെങ്കില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്താന്‍ സിപിഎമ്മിനും സര്‍ക്കാറിനും എന്തവകാശമാണുള്ളത്.
വനിതാ മതിലിന്റെ പേരില്‍ തൊഴിലുറപ്പ് തൊഴിലാളികളെ പിരിച്ചു വിട്ടാല്‍ നേരിടും: ബിജെപി

തൊഴിലുറപ്പ് പദ്ധതി തൊഴില്‍ രഹിതരുടെ അവകാശമാണ്. സിപിഎമ്മിന്റെ രാഷ്ട്രീയമായ അജണ്ട നടപ്പിലാക്കാനായി സര്‍ക്കാര്‍ പരിപാടിയെന്ന പേരിലാണ് ഭീഷണിപ്പെടുത്തുന്നത്. ഇതില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നല്‍കില്ല ആനുകൂല്യങ്ങള്‍ കുറയ്ക്കും തുടങ്ങിയ ഭീഷണിയും പങ്കെടുക്കുന്ന കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘങ്ങളിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന പ്രലേഭനങ്ങളും നടക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയല്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. അത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്നുവെന്നേയുള്ളു. അതിലെ സാധാരണക്കാരായവരെ മതിലില്‍ അണിനിരത്താനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ ഉള്‍പ്പെടെ ഉപയോഗിച്ച് ഇടതുപക്ഷ നേതാക്കള്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല.

തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ നല്‍കുകയെന്നത് സര്‍ക്കാറിന്റെ ഔദാര്യമല്ല. അത് തൊഴിലാളികളുടെ അവകാശമാണ്. അവരുടെ തൊഴിലിനെ ചൂഷണം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ഭരത പൗരന്റെ മൗലീകവകാശത്തെ ഇല്ലാതാക്കുന്ന തരത്തിലാണ് മതില്‍ സംഘടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയെ സര്‍ക്കാര്‍ പരിപാടികള്‍ക്ക് ആളെ കൂട്ടുന്ന ഏജന്‍സികളായി സര്‍ക്കാര്‍ മാറ്റുകയാണ്. വിട്ട് നില്‍ക്കാനുള്ള സ്വാതന്ത്ര്യം തൊഴിലുറപ്പ്, കുടുംബശ്രീ പദ്ധതികളെ അംഗങ്ങള്‍ക്കുണ്ട്. മതിലില്‍ പങ്കെടുത്തില്ലായെന്ന പേരില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ ബിജെപി അവരെ സംരക്ഷിക്കും.

ഉദ്യോഗസ്ഥന്മാര്‍ വനിതാ മതില്‍ വിജയിപ്പിക്കാനായി സര്‍ക്കാറിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചാല്‍ എതിര്‍ക്കുക തന്നെ ചെയ്യും. മഞ്ചേശ്വരത്ത് നിന്ന് മതില്‍ ആരംഭിച്ചാല്‍ വിജയിക്കില്ലെന്ന് ബോധ്യമുള്ളത് കൊണ്ടാണ് മഞ്ചേശ്വരം താലൂക്കിനെ ഒഴിവാക്കിയത്. അതോ മഞ്ചേശ്വരത്ത് നവോത്ഥാനം ആവശ്യമില്ലായെന്നത് കൊണ്ടാണോ ആ താലൂക്കിനെ ഒഴിവാക്കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഭീഷണിപ്പെടുത്തിയും മറ്റും നിര്‍ബന്ധപൂര്‍വ്വം ആരെയെങ്കിലും മതിലിലില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചാല്‍ ജനാധിപത്യരീചിയില്‍ നേരിടുമെന്ന് ശ്രീകാന്ത് വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധനും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, BJP, News, Adv. K. Srikanth, BJP againt woman wall

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL