city-gold-ad-for-blogger

പി. ജയരാജന് സംരക്ഷണം വ്യക്തമാകുന്നത് സിപിഎമ്മിന്റെ പൈശാചികത: എ. വേലായുധന്‍

കാസര്‍കോട്: (www.kasargodvartha.com 15/02/2016) നേരിട്ടും അല്ലാതെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പങ്കാളിയാണെന്ന് നീതിന്യായ പീഠം തന്നെ കണ്ടെത്തിയ പി. ജയരാജനെ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ മുന്നോട്ട് വന്നതിലൂടെ സിപിഎമ്മിന്റെ പൈശാചിക മുഖമാണ് വ്യക്തമാകുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയെ ചോരക്കളമാക്കിയ പി. ജയരാജന് അവസാനം നിയമത്തിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നിരിക്കുന്നു. അസഹിഷ്ണുതയുടെ പ്രതീകമായ, അസഹിഷ്ണുത മുഖമദ്രയാക്കിയ ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ ഈ നാടിന് ആപത്താണ്. എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല അത് അവകാശമാണെന്ന് കാര്യം കുണ്ടംകുഴിയിലെ സഖാക്കള്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചു.

സിപിഎമ്മിന്റെ തെറ്റായ നയസമീപനങ്ങളെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യാനാരംഭിച്ചിരിക്കുകയാണ്. അതിനാല്‍ എക്കാലവും ആരെയും പറ്റിക്കാന്‍ കഴിയില്ലെന്ന് സിപിഎം മനസിലാക്കിയാല്‍ നന്നായിരിക്കും. ഭാരതീയ മണ്ണിന് അപ്രാപ്യമായ, ഉള്‍ക്കാള്ളാന്‍ സാധിക്കാത്ത അസഹിഷ്ണുതയുടെ ചിന്താഗതിയില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം പാരമ്പര്യത്തെയും സംസ്‌കാരത്തെയും പിച്ചി ചീന്തി കൊണ്ടിരിക്കുകയാണ്. അക്രമണ പ്രവര്‍ത്തനങ്ങളുടെ വക്താക്കളായി മാറുക വഴി ഈ നാടിന് ചേരാത്ത പ്രസ്ഥാനമായി മാറിയിരിക്കുകയാണ് സിപിഎം.

ആയിരക്കണക്കിന് സാധാരണക്കാരായ നിരപരാധികളെ കൊലക്കത്തിക്ക് ഇരയാക്കി അസഹിഷ്ണുതയുടെ വിത്ത് പാകിയ പാര്‍ട്ടിയാണ് സിപിഎം. കുണ്ടംകുഴിയില്‍ ഉള്‍പെടെ നിഷ്പക്ഷമായ രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കാത്ത പാര്‍ട്ടിയായി സിപിഎം അധ:പതിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷക്കാലമായി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉരുക്കുകോട്ടയെന്ന് അവകാശപ്പെടുന്ന അഹങ്കരിക്കുന്ന കുണ്ടംകുഴിയില്‍ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സിപിഎം ശാഠ്യം പിടിക്കുകയാണ്. ബേഡകം, കുണ്ടംകുഴി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ കാഴ്ചപ്പാടില്‍ ആകൃഷ്ടരായി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് വന്നപ്പോല്‍ സിപിഎം നേതാക്കന്‍മാരുടെ സമനില തെറ്റിയിരിക്കുകയാണ്.

പി. ജയരാജന് സംരക്ഷണം വ്യക്തമാകുന്നത് സിപിഎമ്മിന്റെ പൈശാചികത: എ. വേലായുധന്‍സിപിഎം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തന്നെ ഗൂഢാലോചന നടത്തി ബിജെപിക്കെതിരായി ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തന്നെ അക്രമണപരമ്പരകള്‍ അഴിച്ച് വിട്ടിരിക്കുകയാണ്. ഇത് കാണിക്കുന്നത് ആശയത്തെ ആശയം കൊണ്ട് എതിര്‍ത്ത് തോല്‍പ്പിക്കുന്നതില്‍ ഇടത് പക്ഷ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ്. ജനങ്ങള്‍ തള്ളിക്കളഞ്ഞ ബംഗാളിലുള്‍പെടെ ഭാരത മണ്ണില്‍ നിന്ന് പിഴുതെറിയപ്പെട്ട് കൊണ്ടിരിക്കുന്ന സിപിഎമ്മിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ച് കുണ്ടംകുഴി നഗരത്തില്‍ വെച്ച് തുറന്ന ആശയപരമായ ചര്‍ച്ചയ്ക്ക്, സംവാദത്തിന് വെല്ലുവിളിക്കുകയാണ് ബിജെപി.

നിലനില്‍പ്പിനായി ഇറ്റാലിയന്‍ വനിതയുടെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കേണ്ട ഗതികേടിലേക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മാറിക്കഴിഞ്ഞു. കേരളത്തില്‍ മുസ്ലിംലീഗിനെയും, പിഡിപിയെയും, എസ്ഡിപിയെയും, കേരള കോണ്‍ഗ്രസിനെയും കൂട്ട് പിടിച്ചിട്ടും ഗതികിട്ടാത്ത പ്രസ്ഥാനമാണ് സിപിഎം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അവസാനത്തെ തെരഞ്ഞെടുപ്പാണ്. ജനവിധി വരുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ പോലുമില്ലാത്തവിധം സിപിഎം മണ്ണിനടിയിലേക്ക് മറഞ്ഞ് കഴിഞ്ഞിരിക്കും.

സാധാരണക്കാരന്റെ, തൊഴിലാളി പാര്‍ട്ടിയെന്ന് പറഞ്ഞ ഉയര്‍ന്ന് വന്ന സിപിഎമ്മില്‍ ഇന്ന് തൊഴിലാളി നേതാക്കന്‍മാരെയല്ല വമ്പന്‍ മുതലാളിമാരെയാണ് നേതാക്കന്‍മാരായി കാണാന്‍ കഴിയുക. ലോക്കല്‍ സെക്രട്ടറിമാരടക്കം ക്വാറി, റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാരാണ്.

ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 24 മണിക്കൂര്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍. ബിജെപി ബേഡഡുക്ക പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സദാശിവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, ജില്ലാ സമിതിയംഗം സദാശിവന്‍, ഉദുമ മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍. ബാബുരാജ്, ട്രഷറര്‍ എടപ്പണി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് സി. ചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ്, എ.കെ ഹരീഷ് എന്നിവര്‍ സംസാരിച്ചു.


Keywords : Kasaragod, BJP, Inauguration, Programme, CPM, Bedadukka, A Velayudhan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia