പാര്‍ട്ടി പ്രവര്‍ത്തകരുള്‍പെട്ട വര്‍ഗീയ കേസുകള്‍ ലീഗ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബി.ജെ.പി
Jun 12, 2015, 17:14 IST
കാസര്‍കോട്: (www.kasargodvartha.com 12/06/2015) ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മുസ്ലിം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയ കക്ഷികളുടെ പ്രവര്‍ത്തകര്‍ ഉള്‍പെട്ട വര്‍ഗീയ സംഘര്‍ഷ കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉള്‍പെട്ട ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (A) വകുപ്പു പ്രകാരം എടുത്ത കേസുകള്‍ പുനഃപരിശോധന നടത്താന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം മുസ്ലീം ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയ മുസ്ലീം സംഘടനയിലെ പ്രവര്‍ത്തകരെ സംരക്ഷിക്കാനാണെന്ന് ശ്രീകാന്ത് പറഞ്ഞു.
കാഞ്ഞങ്ങാട് കലാപം കേസുകള്‍ അട്ടിമറിച്ചതുപോലെ മുസ്ലീം ലീഗ് ഉള്‍പെടെയുള്ള ഒരു വിഭാഗത്തിന്റെ മാത്രം കേസുകളിലെ 153(A) ഒഴിവാക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നത്. കാസര്‍കോട് കലാപം അന്വേഷിച്ച നിസാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ പിരിച്ചുവിട്ട യു.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഗീയ കൊലപാതക കേസുകള്‍ അടക്കം അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുസ്ലീം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി ആഭ്യന്തര വകുപ്പ് ജനാധിപത്യത്തെ അവഹേളിക്കുകയാണ്. ഇത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ശ്രീകാന്ത് കുറ്റപ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Muslim-league, SDPI, Case, Complaint, Police, Investigation, BJP, Adv.Srikanth.
Advertisement: