city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ജെ പിയുടെ റോഡ് ഉപരോധം ലീഗ് തടഞ്ഞത് അസഹിഷ്ണുതയുടെ ഭാഗമാണെന്ന് അഡ്വ. കെ ശ്രീകാന്ത്

കാസര്‍കോട്: (www.kasargodvartha.com 13/09/2017) ചെര്‍ക്കളയില്‍ ബി ജെ പി റോഡ് ഉപരോധത്തെ തടഞ്ഞത് മുസ്ലിം ലീഗ് അസഹിഷ്ണുതയുടെ ഭാഗമാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. ലീഗിന് സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന ചെര്‍ക്കളയില്‍ ബി ജെ പിക്ക് ലഭിക്കുന്ന ജനസ്വീകാര്യതയില്‍ അസഹിഷ്ണുത പൂണ്ടവരാണ് സമരത്തെയെതിര്‍ത്ത് രംഗത്ത് വന്നത്.

ബി ജെ പിയുടെ റോഡ് ഉപരോധം ലീഗ് തടഞ്ഞത് അസഹിഷ്ണുതയുടെ ഭാഗമാണെന്ന് അഡ്വ. കെ ശ്രീകാന്ത്

വര്‍ഷങ്ങളായി തകര്‍ന്ന് യാത്രദുസ്സഹമായി മാറിയ റോഡുകള്‍ അടിയന്തരമായി ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരമാണ് ബി ജെ പി സംഘടിപ്പിച്ചത്. എം എല്‍ എയെന്ന നിലയില്‍ എന്‍ എ നെല്ലിക്കുന്നിന്റെ ഭരണപരാജയം മറച്ചുവെയ്ക്കാനാണ് സമരത്തെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കാന്‍ ശ്രമിച്ചത്. എം എല്‍ എയുടെ പരാജയം ചൂണ്ടിക്കാണിക്കുന്നവരെ ആളെവിട്ടെതിര്‍ത്ത് തോല്‍പ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.

അതേസമയം ദേശീയപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ച സാഹചര്യത്തില്‍ വ്യാഴാഴ്ച നടക്കാനിരുന്ന ഉപരോധ സമരങ്ങള്‍ മാറ്റിവെച്ചതായി കെ ശ്രീകാന്ത് അറിയിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരം, കുമ്പള, ഉപ്പള, ഹൊസങ്കടി എന്നീ സ്ഥലങ്ങളിലെ ഉപരോധ സമരങ്ങള്‍ മാത്രമാണ് മാറ്റിവെച്ചത്.

അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നില്ലെങ്കില്‍ സമരം പുനരാരംഭിക്കും. പ്രതിഷേധ സപ്താഹത്തിന്റെ ഭാഗമായി ചെര്‍ക്കള - ബദിയടുക്ക - പെര്‍ള - അടുക്കസ്ഥല റോഡില്‍ വ്യാഴാഴ്ച രാവിലെ 10 മണിക്ക് അടുക്കസ്ഥല, വെള്ളിയാഴ്ച പള്ളത്തടുക്ക, 16 ന് നെല്ലിക്കട്ട, 17ന് ഉക്കിനടുക്ക, 18 ന് ബദിയടുക്ക, 19 ന് പെര്‍ള എന്നിവിടങ്ങളില്‍ നടക്കുന്ന റോഡ് ഉപരോധ സമരങ്ങള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ശ്രീകാന്ത് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, BJP, Protest, Road-damage, Cherkala, Muslim-league, Adv.Srikanth.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia