എ പി എല്‍ അരി: വീഴ്ച പറ്റിയത് സംസ്ഥാന സര്‍ക്കാരിന് -അഡ്വ. ശ്രീകാന്ത്
Oct 19, 2016, 09:50 IST
കാസര്‍കോട്: (www.kasargodvartha.com 19/10/2016) സംസ്ഥാനത്ത് വിതരണം ചെയ്യുന്ന എ പി എല്‍ വിഭാത്തിനുള്ള അരി വില വര്‍ധനക്ക് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ: ശ്രീകാന്ത് പറഞ്ഞു. ബി ജെ പി ഉദുമ നിയോജക മണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തി. പൊതു വിതരണ കേന്ദ്രങ്ങളിലെ ഭക്ഷ്യസാധന വിതരണം സുതാര്യമാക്കാനും സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. അതുകൊണ്ട് എ പി എല്‍ വിഭാഗക്കാര്‍ മൂന്നിരട്ടി വില നല്‍കേണ്ടിവരുന്നു. ഈ വീഴ്ചക്ക് ജനങ്ങളെ പഴിക്കരുത്. ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ബന്ധുക്കളെ താക്കോല്‍ സ്ഥാനത്ത് നിയമിക്കുന്ന സമയത്ത് പാവങ്ങളെ തിരസ്‌കരിക്കുകയും അതിലൂടെ കേന്ദ്ര സര്‍ക്കാരിനെതിരെ കള്ള പ്രചരണം നടത്തുകയുമാണ് ചെയ്യുന്നത്. എ പി എല്‍ ക്കാര്‍ക്കുള്ള അരി മുമ്പത്തെ അതേ വിലയ്ക്ക് നല്‍കാന്‍ സംസ്ഥാനം തയ്യാറാകണം. അധിക ബാധ്യത പിണറായി സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ വേലായുധന്‍, ജില്ലാ സെക്രട്ടി കെ കുഞ്ഞിരാമന്‍ പുല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജന: സെക്രട്ടറി കെ ജയകുമാര്‍ സ്വാഗതവും, എന്‍ ബാബുരാജ് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Adv.Srikanth, Government, APL, Rice, Rise, Increase, BJP, Committee, Inauguration,