മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി വട്ടപ്പൂജ്യം; ജില്ലയിലെ സര്‍വമേഖലകളെയും അവഗണിച്ച ബജറ്റ്- ബിജെപി
Mar 14, 2015, 11:47 IST
കാസര്‍കോട്: (www.kasargodvartha.com 14/03/2015) കെ.എം.മാണിയുടെ ബജറ്റില്‍ ജില്ലയെ തീര്‍ത്തും അവഗണിച്ചുവെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. കാസര്‍കോട് ജില്ലയ്ക്കായി യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും നീക്കി വെയ്ക്കാതെ ധനമന്ത്രി അവതരിപ്പിച്ചെന്ന് അവകാശപ്പെടുന്ന ബജറ്റ് തീര്‍ത്തും നിരാശാജനകവും ജനവിരുദ്ധവുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
കാസര്‍കോട് ജില്ലക്കായി അനുവദിച്ച മെഡിക്കല്‍ കോളജിന്റെ തറക്കല്ലിടല്‍ നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ബജറ്റില്‍ ഒരു രൂപ പോലും ഇതിനായി മാറ്റിവെക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനായി തുക നീക്കിവെക്കാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന ബജറ്റാണ് കെ.എം.മാണി അവതരിപ്പിച്ചത്.
ജില്ലയിലെ അടയ്ക്ക കര്‍ഷകരെ സഹായിക്കുന്നതിനായി കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ വന്‍തുക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും തുക അനുവദിച്ചു നല്‍കിയിട്ടില്ല. അവശ്യസാധനങ്ങളുടെ വില മൊത്തത്തില്‍ വര്‍ധിപ്പിച്ച സര്‍ക്കാര്‍ പ്രഭാകരന്‍ കമ്മീഷന്‍ റിപോര്‍ട്ട് ഫലപ്രദമായി വിനിയോഗിക്കുമെന്ന് പറഞ്ഞ വാക്കും തെറ്റിച്ചു. അഞ്ച് വര്‍ഷം കൊണ്ട് 11,000 കോടി നിക്ഷേപിക്കുമെന്ന് വീമ്പിളക്കിയ സര്‍ക്കാര്‍ നാമമാത്രമായ തുക മാത്രമാണ് ഇതിനായി നീക്കിവെച്ചത്.
ഇതിനു പുറമെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ജില്ലയ്ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും സര്‍ക്കാര്‍ മറന്ന മട്ടാണ്. മത്സ്യ - മലയോര മേഖലയെയും കാര്‍ഷിക മേഖലയെയും അവഗണിച്ച സര്‍ക്കാര്‍ ജില്ലയോട് സ്ഥിരമായി കാണിക്കുന്ന അവഗണന പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, BJP, Budget, Minister, Medical College, Health, KM Mani.
Advertisement: