വാര്‍ഡ് വികസന ഫണ്ട് ഒഴിവാക്കിയതിനുപിന്നില്‍ ഗൂഢലക്ഷ്യം: ബി.ജെ.പി.
Mar 27, 2013, 17:54 IST
കാസര്‍കോട്: അവഗണിക്കപ്പെട്ട പ്രദേശങ്ങള്‍ക്ക് വാര്‍ഡ് വികസന ഫണ്ട് പോലും ലഭിക്കരുതെന്ന ഗൂഢലക്ഷ്യത്തോടെയാണ് ബജറ്റ് തയാറാക്കിയതെന്ന് ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ദിശാബോധം നഷ്ടപ്പെട്ട ബജറ്റാണിത്. ഭൂരിപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളെ അവഗണിച്ചുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഒരുഭാഗത്തേക്ക് വികസനം മറ്റൊരുഭാഗത്തേക്ക് മാലിന്യങ്ങള്‍ തള്ളുക എന്ന നയമാണ് കാസര്‍കോട് നഗരസഭ സ്വീകരിക്കുന്നത്. ദ്രവമാലിന്യങ്ങള്‍ ഒഴുക്കിവിട്ട് കറന്തക്കാട്, ബീരന്തവയല്‍, കല്‍മാടി പ്രദേശങ്ങളിലെ കിണറുകള്‍ മലിനമാകുന്നതും ശുദ്ധജല സ്രോതസ്സുകള്‍ നശിക്കുന്നതും തടയാന്‍ പദ്ധതികളില്ല.
ബീരന്തവയലിലുള്ള സുനാമി കോളനിയുടെ അവസ്ഥ അഭയാര്‍ത്ഥി കോളനികളെപോലും ലജ്ജിപ്പിക്കുന്നതാണ്. പട്ടികജാതി മേഖലയില്‍പ്പെട്ടവരുടെ വ്യക്തിഗത ആനുകൂല്യങ്ങള്‍ പാടെ നിഷേധിക്കുന്ന ബജറ്റ് ആണ് അവതരിപ്പിച്ചത്. നഗരത്തിന്റെ സമഗ്രമായ വികസനത്തിനുവേണ്ടി മത-രാഷ്ട്രീയത്തിനതീതമായി അവതരിപ്പിക്കേണ്ട ബജറ്റിനുപകരം സങ്കുചിതമായ ചിന്തയുടെ അടിസ്ഥാനത്തില്‍ പണം നീക്കിവെച്ചത് പ്രതിഷേധാര്‍ഹമാണെന്നും ബി.ജെ.പി. കുറ്റപ്പെടുത്തി.

Keywords : Kasaragod, BJP, Budget, Kerala, Development, Waste, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.